എം ജി മോട്ടോഴ്സ് ഓട്ടോണമസ് എസ് യു വി ഗ്ലോസ്റ്റർ അവതരിപ്പിച്ചു

Posted on: September 25, 2020

കൊച്ചി : ഇന്ത്യയുടെ ആദ്യ ഓട്ടോണമസ്, ലെവൽ 1, പ്രീമിയം എസ് യു വി ഗ്ലോസ്റ്റർ എം ജി മോട്ടോർ ഇന്ത്യ അനാവരണം ചെയ്തു. ആദ്യ ഇന്റർനെറ്റ് കാറായ ഹെക്ടർ, ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ് യു വിയായ സെഡ് എസ് ഇ വി എന്നിവയ്ക്കു ശേഷം എം ജിയുടെ മൂന്നാമത്തെ ഉൽപന്നമാണിത്. ഗ്ലോസ്റ്ററിന്റെ പ്രീ ബുക്കിംഗ് വെബ്സൈറ്റിലും 200 ലേറെ ഡീലർഷിപ്പുകളിലും 100,000 രൂപ അടച്ച് ബുക്കുചെയ്യാം.

എം ജി, ഗ്ലോസ്റ്റർ വരുന്നത് സെഗ്മെന്റിലെ ആദ്യ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റവുമായാണ് ഫോർവേഡ് കൊളിഷൻ വാണിംഗ് ലെയിൻ ഡിപാർച്ചർ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ അഡാപ്ടീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ് എന്നിവ അതിൽ ഉൾപ്പെടുന്നു.

ഗ്ലോസ്റ്ററിൽ മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡുകൾ വിപുലപ്പെടുത്തുന്ന ഒരു ഓൺ-ഡിമാൻഡ് ഫോർ-വീൽ ഡ്രൈവുണ്ട്. റിയൽ ഡിഫറൻഷ്യൽ ആന്റ് ബോർഗ് വാർണർ ട്രാൻസ്ഫർ കേസും ഇലക്ട്രോണിക് ഷിഫ്റ്റ്-ഓൺ-ദി-ഫ്ളൈ സാങ്കേതികവിദ്യയും വാഹന ഓഫ്-റോഡിംഗ് വേളയിൽ കൂടുതൽ മെച്ചപ്പെട്ട നിയന്ത്രണം പ്രദാനം ചെയ്യുന്ന കാർ എത്തുന്നത് ‘സ്നോ’, ‘മഡ്’, ‘ഇകോ’, ‘സ്പോർട്ട്’, ‘നോർമൽ’, ‘റോക്ക്’ എന്നിങ്ങനെയുള്ള ഏഴ് വ്യത്യസ്ത ഡ്രൈവ് മോഡുകളുമൊത്താണ്. രാജ്യത്തെ വാഹന രംഗത്ത് പുതിയ ഓട്ടോണമസ് ലെവൽ 1 പ്രീമിയം എസ് യു വി ഒരു പുതിയ അധ്യായം കുറിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം ഡിയുമായ രാജീവ് ഛബ പറഞ്ഞു.

എം ജി ഗ്ലോസ്റ്ററിന്റെ മുന്തിയ വേരിയന്റുകൾക്ക്, 2018 പി എസ് പവറിലും 480 എൻ എം ടോർഖിലും ആഗോളവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുള്ള 2.0 ഡീസൽ ട്വിൻ ടർബോ എഞ്ചിനുകളാണ് കരുത്തേകുന്നത്. അത് എത്തുന്നത് സെഗ്മെന്റിലെ മുൻനിര 12.3 ഇഞ്ച് എച്ച് ഡി ടച്ച് സ്‌ക്രീൻ, ക്യാപ്റ്റർ സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയോടെയാണ്. എസ് യു വി അഗേറ്റ് റെഡ്, മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ്, വാം വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് എത്തുന്നത്. വ്യവസായത്തിൽ ആദ്യമായി ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്ക് അതിനൂതനമായ ഒരു ഉടമസ്ഥതാ പാക്കേജായ ഷീൽഡ് ഉടനെ അനാവരണം ചെയ്യും.

TAGS: Gloster | MG Motor |