എം ജി ഹെക്ടറിന് 28,000 ലേറെ ബുക്കിംഗ്

Posted on: September 12, 2019

ന്യൂഡൽഹി : എംജി മോട്ടോറിന്റെ ഹെക്ടർ എസ് യു വി ക്ക് 28,000 ലേറെ ബുക്കിംഗ്. ഓഗസ്റ്റിൽ 2018 ഹെക്ടർ എസ് യു വികൾ വില്പന നടത്തി. 15,000 ലേറെപ്പേർ ഇനിയും വെയ്റ്റിംഗ്‌ലിസ്റ്റിലുണ്ട്. ുക്കിംഗിന് അനുസരിച്ച് ഉത്പാദനം നടത്താനാവത്തതിനാൽ ബുക്കിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പ്രതിമാസം 1500 യൂണിറ്റുകളാണ് ഇപ്പോൾ ഗുജറാത്ത് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്. വർധിച്ച ഡിമാൻഡ് നേരിടാൻ ഉത്പാദനം 3000 യൂണിറ്റുകളായി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. എംജി മോട്ടോർ 2400 കോടി രൂപ ഇന്ത്യയിൽ മുതൽമുടക്കിയിട്ടുണ്ട്. ഉത്പാദന ശേഷി വർധിപ്പിക്കാനും പുതിയ ഉത്പന്നങ്ങൾക്കുമായി 2000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് എംജി മോട്ടോർ എംഡി രാജീവ് ഛബ പറഞ്ഞു.

TAGS: MG Motor | MG-Hector |