ഫ്‌ളീറ്റ് എഡ്ജ് സംവിധാനവുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: July 18, 2020


മുംബൈ : വാണിജ്യ വാഹന രംഗത്ത് ടാറ്റാ മോട്ടോഴ്‌സ് നൂതന സാങ്കേതി സംവിധാനമായ ഫ്‌ളീറ്റ് എഡ്ജ് അവതരിപ്പിച്ചു. ടെലിമാറ്റിക് നിയന്ത്രണ സംവിധാനത്തിലൂടെ വാഹന ഉടമയ്ക്ക് വളരെ ദൂരെ ഇരുന്നുതന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും.

ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിലൂടെ (ടിസിയ) വലിയ അളവിലുള്ള ഡേറ്റ പ്രോസസ് ചെയ്യാനുള്ള കഴിവാണ് ഫ്‌ളീറ്റ് എഡ്ജിലൂടെ സാധ്യമാക്കുന്നത്.

വാഹനത്തിന്റെ ആരോഗ്യം, ക്ഷമത, ഡ്രൈവിംഗ് രീതി, തത്സമയ ഇന്ധന ക്ഷമത, ഇന്ധന നഷ്ടം സൂചിപ്പിക്കുന്ന സ്ഥിതി വിവരകണക്കുകള്‍ തുടങ്ങിയ തത്സമയ സ്ഥിതിവിവരക്കണക്കുകള്‍ ഇതിലൂടെ ലഭ്യമാകും.

TAGS: Tata Motors |