കീസ് ടു സേഫ്ടി ഓഫറുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: June 4, 2020

കൊച്ചി : ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളൊരുക്കി ടാറ്റാ മോട്ടോഴ്‌സ് കീസ് ടു സേഫ്റ്റി എന്ന പേരില്‍ കൊച്ചിയിലെ ഡീലര്‍ഷിപ്പ് ഷോറൂമുകളായ മലയാളം വെഹിക്കിള്‍സ്, ശ്രീ ഗോകുലം മോട്ടോഴ്‌സ് എന്നിവയുമായി ചേര്‍ന്നാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാന്‍ പ്രകാരം ടിയോഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ മോഡലുകള്‍ കുറഞ്ഞ ഇ.എം.ഐ.യിലും ദീര്‍ഘകാല വായ്പാ കാലാവധിയിലും സ്വന്തമാക്കാം. കീസ് ടു സേഫ്റ്റി ഓഫറില്‍ ആദ്യ ആറു മാസത്തേക്ക് ഇ. എം. ഐ. ആയി 5,000 രൂപ വീതം മാത്രം അടച്ച് ടിയോഗോ വാങ്ങാം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് ഈ ഇ.എം.ഐ. ഓഫര്‍.

അവസാന ഇ എം ഐ നല്‍കുന്ന സമയത്ത് ഫുള്‍ പേമെന്റില്‍ ബുള്ളറ്റ് ഇ എം ഐ ആയി അടച്ചു തീര്‍ക്കാനും പണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ വാഹനം തിരകെ ഫിനാന്‍സിംഗ് പാര്‍ട്ണര്‍ക്ക് നല്‍കാനോ അതുമല്ലെങ്കില്‍ റീ ഫിനാന്‍സ് ചെയ്യാനോ സൗകര്യമുണ്ടായും. കോവിഡ് പ്രതിരോധ നിരയിലെ മുന്നണിപ്പോരാളികള്‍ക്കായി 45,000 രൂപ വരെയുള്ള പ്രത്യേത ഓഫറും ഒരുക്കി.

TAGS: Tata Motors |