ബി എം ഡബ്ല്യു 8 സീരീസ് ഗ്രാന്‍ കൂപ്പെ ഇന്ത്യയില്‍

Posted on: May 9, 2020

ന്യൂഡല്‍ഹി :  ബി എം ഡബ്ല്യു 8 സീരീസ് ഗ്രാന്‍ കൂപ്പെ, എം 8 കൂപ്പെ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് കൂപ്പെ  വിഭാഗത്തില്‍പ്പെട്ട 8 സീരീസ് ഗ്രാന്‍ കൂപ്പെയ്ക്ക് ശക്തി പകരുന്നത് 3 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്.

840 ഐ ഗ്രാന്‍ കൂപ്പെയ്ക്ക് 1.3 കോടി രൂപയാണ് എക്‌സ് ഷോറൂം വില. എം സ്‌പോര്‍ട് എഡിഷന് 1.55 കോടിയും. നാല് ലിറ്റര്‍, 8 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തോടെ എത്തുന്ന പെര്‍ഫോമന്‍സ് പതിപ്പായ എം 8 കൂപ്പെയ്ക്ക് 2.15 കോടി രൂപയാണ് വില.