ഡോക്ടര്‍മാര്‍ക്ക് പ്രത്യേക സേവനവുമായി ബി. എം. ഡബ്ല്യു. ഗ്രൂപ്പ് ഇന്ത്യ

Posted on: May 7, 2020

കൊച്ചി : കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക വിത്പനാന്തര സേവന സൗകര്യം പ്രഖ്യാപിച്ച് ബി. എം. ദബ്ല്യു ഇന്ത്യ.

ബി. എം. ഡബ്ല്യു മിനി കാറുകളോ ബി. എം. ഡബ്ല്യു ബൈക്കുകളോ ഉള്ള ഡോക്ടര്‍മാരുടെ വാഹനങ്ങള്‍ക്ക് ഡീലര്‍ പാര്‍ട്ണര്‍മാരുമായി സഹകരിച്ച് ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം സൗജന്യ എന്‍ജിന്‍ ഓയില്‍ സര്‍വീസ് ലഭിക്കും. ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനത്തിനുള്ള അഭിനന്ദനമായിട്ടാണ് ഈ സേവനം നല്‍കുന്നത്.

മെഡിക്കല്‍ മേഖലയില്‍ നിന്നുള്ള പ്രബുദ്ധരായ ഇവരുടെ സേവനത്തിന് ഞങ്ങളുടെയും ഡീലര്‍ പാര്‍ട്ണര്‍മാരുടെയും ഭാഗത്തുനിന്നുള്ള ചെറിയ അഭിനന്ദനമാണ് കോംപ്ലിമെന്ററി എന്‍ജിന്‍ ഓയില്‍ സര്‍വീസെന്ന് കമ്പനി അറിയിച്ചു.

TAGS: BMW |