ടച്ച് ഫ്രീ റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോം തയാര്‍, ജീപ്പ് വീട്ടിലെത്തും

Posted on: May 8, 2020

മുംബൈ : യാത്രാവിലക്കും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍, സമ്പര്‍ക്ക ഹരിത ഉപഭോക്തൃ ബന്ധത്തിന് എഫ്‌സിഎ ഇന്ത്യയുടെ ബുക്ക് മൈ ജീപ്പ് ഡിജിറ്റല്‍ പ്ലാറ്റ് ഫോം. ഷോറൂം സന്ദര്‍ശിക്കാതെ ജീപ്പ് ബുക്ക് ചെയ്യാനും സ്വന്തമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

ടെസ്റ്റ് ഡ്രൈവിന് അണുവിമുക്ത മാക്കിയ വാഹനം വീട്ടുമുറ്റത്ത് എത്തിക്കും. വീട്ടിലെ സുരക്ഷിതത്വത്തില്‍ നിന്നു മാറാതെ, സ്‌ക്രീനില്‍ നോക്കി ജീപ്പ് ബുക്കു ചെയ്യാന്‍ കഴിയുമെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാര്‍ഥ ദത്ത പറഞ്ഞു.

www.bookmyjeep.com എന്ന സൈറ്റിലൂടെ ബുക്ക് ചെയ്യാം. വിലാസം, താമസസ്ഥലം, തെരഞ്ഞെടുക്കുന്ന വേരിയന്റ്, നിറം, പവര്‍ ട്രെയ്ന്‍, ട്രാന്‍സ്മിഷന്‍ തുടങ്ങിയ വിവരങ്ങളാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ തുടങ്ങിയവയിലൂടെ ബുക്കിംഗ് തുക അടയ്ക്കാം.

TAGS: FCA |