ആനുകൂല്യങ്ങളും ഇളവുകളുമായി ജനറൽ മോട്ടോഴ്‌സ്

Posted on: December 8, 2014

Chevrolet-Enjoy-Big

കാപ്റ്റിവ എസ് യു വി ഒഴികെ ജനറൽ മോട്ടോഴ്‌സിന്റെ എല്ലാ ഇനം കാറുകൾക്കും ഡിസംബറിൽ 55000 രൂപ മുതൽ 85000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, കോർപറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ ഉൾപ്പടെയാണിത്.

വാഹനങ്ങൾ വാങ്ങുന്നവർക്ക് പൂർണമായ മൂല്യം ഉറപ്പാക്കണമെന്ന നിശ്ചയദാർഡ്യമാണ് ആകർഷകമായ ഈ ആനുകൂല്യങ്ങൾ പ്രഖ്യപിക്കാനുള്ള കാരണമെന്ന് ജനറൽ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രൻ പറഞ്ഞു.

ശ്രദ്ധേയമായ ഷെവർലെ എൻജോയ് വാങ്ങുന്നവർക്കാണ് കൂടിയ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്റ്റാൻഡേർഡ് ഇനത്തിൽ പിൻ എയർ കണ്ടീഷനറുള്ള ഷെവർലെ എൻജോയ് ഏഴ്,എട്ട് സീറ്റ് വേർഷനുകളിൽ ലഭിച്ചുവരുന്നു.

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയാർന്ന ഡീസൽ ഹാച്ച്ബാക്ക് എന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞ ബീറ്റ് ആണ് 83000 രൂപയുടെ വിവിധ ഇളവുകളും ആനുകൂല്യങ്ങളുമായി ഷെവർലെ എൻജോയ് കഴിഞ്ഞാൽ തൊട്ടു പിന്നിലുള്ളത്. പുതിയ സെയിൽ സെഡാൻ അഥവാ ഹാച്ച്ബാക്ക് വാങ്ങുന്നവർക്കും മികച്ച സാമ്പത്തിക ഇളവുകളാണു കമ്പനി നൽകുന്നതെന്ന് ബാലേന്ദ്രൻ പറഞ്ഞു-5000 രൂപ വരെ. ഷെവർലെ ടവേരയ്ക്ക് 55000 രൂപ, ഷെവർലെ ക്രൂസിന് 60000 രൂപ, സ്പാർക്കിന് 68000 രൂപ എന്നീ ക്രമത്തിലും വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.

ഷെവർലെ ഇന്ത്യ വെബ്‌സൈറ്റിലുള്ള ഷെവർലെ സർവീസ് എസ്റ്റിമേറ്റർ ഓൺലൈൻ ടൂൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ആപ്ലിക്കേഷന്റെ സഹായത്തോടെ നിശ്ചിത കാലപരിധിയിൽ വരാവുന്ന സർവീസ് ചെലവു കണക്കാക്കാനാകും. രാജ്യത്തെവിടെയും ഏറ്റവുമടുത്തുള്ള അംഗീകൃത സർവീസ് സ്‌റ്റേഷൻ കണ്ടെത്താനും മൈ ഷെവർലെ ഇന്ത്യ മൊബീൽ ആപ്ലിക്കേഷൻ തുണയാകും. 255 സെയിൽസ് ഔട്ട്‌ലെറ്റുകളും 272 സർവീസ് സ്റ്റേഷനുകളും വഴിയുള്ള നിരന്തര ഉപഭോക്തൃ സേവനമാണ് കമ്പനി ഉറപ്പാക്കിയിട്ടുള്ളത്.