മാരുതി സുസുകിയുടെ പുതിയ വിറ്റാര ബ്രസ്സ വിപണിയില്‍

Posted on: February 26, 2020

ഓട്ടോ എക്സ്പോ 2020 ല്‍ പുറത്തിറക്കിയ പുതിയ വിറ്റാര ബ്രസ്സയുടെ വില മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. കോംപാക്ട് എസ് യു വി ആയ വിറ്റാര ബ്രസയുടെ പുതിയ രൂപം മെച്ചപ്പെട്ട കായിക ക്ഷമത, ധീരമായ രൂപം, ശക്തമായ നിലപാട്, പ്രീമിയം ഇന്റീരിയറുകള്‍, മറ്റ് പുതിയ സവിശേഷതകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്ററിന്റെ ശക്തമായ കെ സീരീസ് ബിഎസ്6 പെട്രോള്‍ എഞ്ചിന്‍ നല്‍കിയിട്ടുള്ള വിറ്റാര ബ്രസ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നുള്ളത് ഉറപ്പാണ്. കോംപാക്ട് എസ് യു വിയായ ഇത് സ്മാര്‍ട്ട് ഹൈബ്രിഡില്‍ 5 സ്പീഡ് മാനുവലും അഡ്വാന്‍സ്ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.

ഞങ്ങളുടെ ഉപഭോക്താക്കള്‍ പരിണമിച്ചുകൊണ്ടിരിക്കുകയാണ്, അതുപോലെ തന്നെ അവരുടെ അഭിലാഷങ്ങളും. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വിറ്റാര ബ്രസ ഒരു ശക്തമായ ബ്രാന്‍ഡ് ആയി പരിണമിച്ചുകഴിഞ്ഞു’ – പുതിയ വിറ്റാര ബ്രസയുടെ ലോഞ്ചില്‍ സംസാരിക്കവേ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും സിഇഓയുമായ മി. കെനിചി അയുകാവ പറഞ്ഞു.’അതിന്റെ ശക്തവും നാഗരികവുമായ പ്രീമിയം അപ്പീല്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ വിറ്റാര ബ്രസയെ കൂടുതല്‍ ധീരവും സ്പോട്ടിയറും ശക്തവും ആക്കിയിട്ടുണ്ട്. പുതിയ വിറ്റാര ബ്രസയും മികച്ച ഉപഭോക്തൃ പ്രതികരണത്തിലൂടെ മുന്‍ഗാമിയുടെ സമ്പന്നമായ പാരമ്പര്യം തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ അദ്ദേഹം തുടര്‍ന്നു.

പുതിയ വിറ്റാര ബ്രസ മൂന്ന് പുതിയ ഡ്യുവല്‍ കളര്‍ ടോണ്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മിഡ്നൈറ്റ് ബ്ലാക്ക് റൂഫോട് കൂടിയ സിസ്ലിങ്ങ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫോട് കൂടിയ ടോര്‍ക്ക് ബ്ലൂ, ഓട്ടം ഓറഞ്ച് റൂഫോട് കൂടിയ ഗ്രാനൈറ്റ് ഗ്രേ എന്നിവയാണ് അവ.

2016 ല്‍ പുറത്തിറക്കിയ വിറ്റാര ബ്രസ, വിപണിയില്‍ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചുകൊണ്ട് തല്‍ക്ഷണം ഹിറ്റായി മാറുകയും കോംപാക്ട് എസ് യു വി ഗണത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു. ഇത് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മാരുതി സുസുകിയെ ഒരു നേതാവാക്കി മാറ്റി. ഈ വിഭാഗത്തില്‍ വിറ്റാര ബ്രസയുടെ ആധിപത്യം ആരംഭിച്ച് 4 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.

TAGS: Vitara Brezza |