വിറ്റാര ബ്രെസയുടെ വില്പന 1.75 ലക്ഷം പിന്നിട്ടു

Posted on: September 19, 2017

ന്യൂഡൽഹി : മാരുതി വിറ്റാര ബ്രെസയുടെ വില്പന 1.75 ലക്ഷം പിന്നിട്ടു. വിപണിയിൽ അവതരിപ്പിച്ച് കേവലം 18 മാസത്തിനുള്ളിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്. 2016 മാർച്ചിൽ പുറത്തിറക്കിയ ബ്രെസ പ്രതിമാസം 9000-10000 യൂണിറ്റുകൾ വിൽക്കുന്നുണ്ട്.

ബുക്ക് ചെയ്താൽ 4-5 മാസമാണ് വെയ്റ്റിംഗ് പീരിയഡ്. വൈകാതെ വിറ്റാര ബ്രെസയുടെ പെട്രോൾ വേർഷനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി അവതരിപ്പിക്കും.