ഇവിഎം മോട്ടാഴ്സ് ആന്റ് വെഹിക്കിള്‍സുമായി ചേര്‍ന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു.

Posted on: February 25, 2020

കൊച്ചി : സ്‌കോഡ ഓട്ടോ ഇന്ത്യ, ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് എറണാകുളത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു.ചെക്ക് മാര്‍ക്വിയുടെ പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റി ആന്റ് ഡിസൈന്‍ പ്രകാരം (സിഐസിഡി) നിര്‍മിച്ച ആത്യാധുനിക സെയില്‍സ് ആന്റ് സര്‍വീസ് ടച്ച് പോയിന്റിന്റെ ഉത്ഘാടനം സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയരക്ടര്‍ ശ്രീ. സാക്ക് ഹോളിസ്, ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സ് ഡീലര്‍ പ്രിന്‍സിപ്പല്‍ ശ്രീ. സാബു ജോണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യ 2.0 പദ്ധതിക്ക് പ്രകാരം സ്‌കോഡ ഓട്ടോ ഇന്ത്യ വരുന്ന 3 വര്‍ഷത്തിനുള്ളില്‍ 150 നഗരങ്ങളിലായി ടച്ച് പോയിന്റ് ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് 200 ആയി ഉയര്‍ത്തും.

എറണാകുളത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചതിലൂടെ സ്‌കോഡ ഓട്ടോ കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കാനും അത് വഴി ദക്ഷിണേന്ത്യന്‍ വിപണിയില്‍ ശക്തമായ ചുവട്വെപ്പ് നടത്താനും പദ്ധതിയിടുന്നു.

7 കാറുകള്‍ ഡിസ്പ്ലേ ചെയ്യാനാകുന്ന 3390 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുലുള്ള ഷോറൂം ആലുവക്കടുത്ത് ചൂര്‍ണ്ണിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. സിംപ്ലി കെവര്‍ എന്ന ബ്രാന്‍ഡിന്റെ തത്വത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനിലുള്ളതാണ് ഷോറൂം. പരിശീലനം ലഭിച്ച 50ലേറെ പേര്‍ ഡീലര്‍ഷിപ്പിലുണ്ടാകും. 24 മെക്കാനിക്കല്‍ ആന്റ് ബോഡി ഷോപ്പ് ബേകളുള്ള സൗത്ത് കളമശ്ശേരിയിലെ സര്‍വീസ് സെന്റര്‍ 53,350 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ളതാണ്. ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സിന് പ്രതിവര്‍ഷം 6000 സ്‌കോഡ വാഹനങ്ങള്‍ സര്‍വീസ് ചെയ്യാനാകും.

സ്‌കോഡ ഓട്ടോ ഇന്ത്യ ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ തയ്യാറെടുക്കുന്നതായി ഉത്ഘാടനം നിര്‍വഹിച്ചതിന് ശേഷം സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയരക്ടര്‍ ശ്രീ. സാക്ക് ഹോളിസ് പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലോകനിലവാരമുള്ള സെയില്‍സ് ആന്റ് സര്‍വീസ് പുതിയ ഡീലര്‍ഷിപ്പ് പ്രദാനം ചെയ്യും. കേരളം പോലുള്ള വളര്‍ന്ന് വരുന്ന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യ 2.0 പദ്ധതി പ്രകാരമുള്ള വളര്‍ച്ചാ തന്ത്രത്തില്‍ പ്രധാന പങ്ക് വഹിക്കും. ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സുമായുള്ള പങ്കാളിത്തം വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്യാസം പ്രകടിപ്പിച്ചു.

പുതിയ ഡീലര്‍ഷിപ്പ് ആരംഭിക്കാന്‍ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പങ്കാളിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സ് ഡീലര്‍ പ്രിന്‍സിപ്പല്‍ ശ്രീ. സാബു ജോണി പറഞ്ഞു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ സെയില്‍സ്, ബിസിനസ് പ്രോസസ് വിഭാഗം മറ്റെങ്ങുമില്ലാത്ത വില്‍പ്പന അനുഭവം നല്‍കും. സ്‌കോഡയുടെ മുന്നേറ്റം കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രീംലൈന്‍ ബിസിനസ്സ് പ്രോസസ്സുകളുള്ള മോഡേണ്‍ ഡീലര്‍ഷിപ്പ് സൗകര്യങ്ങള്‍

പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയും ഡിസൈനും അനുസരിച്ച് (സിഐസിഡി) പ്രവര്‍ത്തനം, വ്യക്തമായ ഓറിയന്റേഷന്‍, സുതാര്യത എന്നിവയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കികൊണ്ട് സ്‌കോഡ ഇന്ത്യ അതിന്റെ ഡീലര്‍ ശൃംഖല മുഴുവന്‍ നവീകരിച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റീബ്രാന്‍ഡിംഗ് കാമ്പെയ്നില്‍ ചെക്ക് ബ്രാന്‍ഡായ സ്‌കോഡ 1,200 ദശലക്ഷം രൂപയാണ് ഡീലര്‍ പങ്കാളിത്തത്തോടെ നിക്ഷേപിച്ചിരിക്കുന്നത്.  ഇന്ത്യ 2.0 പ്രോജക്ട്, കോര്‍പ്പറേറ്റ് വാസ്തുവിദ്യ, പ്രവര്‍ത്തനപരമായ ഇന്റീരിയറുകള്‍, യുക്തിസഹമായ ബിസിനസ്സ് പ്രക്രിയകള്‍, എന്നിവ ഉള്‍കൊള്ളുന്ന മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ 2.0′ പ്രോജക്ടില്‍ അനുസൃതമായത്. പുതിയ ഡീലര്‍ഷിപ്പ് ഡിസൈന്‍ ആശയം ‘സിംപ്ലി ക്ലെവര്‍’ എന്ന സ്‌കോഡയുടെ തത്ത്വചിന്തമായ പരസ്യവാചകത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

ആറ് വര്‍ഷത്തെ തടസ്സരഹിത ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുന്നതിന് സ്‌കോഡയുടെ ഷീല്‍ഡ് പ്ലസ് സംരംഭവും ഇതോടനുബന്ധിച്ച് പുറത്തിറക്കി. മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ 24 x 7 റോഡ് സൈഡ് അസിസ്റ്റന്‍സും വിപുലീകൃത വാറന്റിയും സ്‌കോഡ ഓട്ടോ വാഹനങ്ങളായ റാപ്പിഡ്, ഒക്ടാവിയ, സൂപ്പര്‍, കോഡിയാക്, എന്നിവയില്‍ ലഭ്യമാണ്, വിശ്വസ്തരായ എല്ലാ ഉപഭോക്താക്കള്‍ക്കും മനസ്സിന്റെ പരമമായ സമാധാനം ഉറപ്പാക്കുന്നതാണിത്.

അടുത്തിടെ സമാപിച്ച ദില്ലി ഓട്ടോ എക്സ്പോ 2020ല്‍, സ്‌കോഡ ഓട്ടോ ഇന്ത്യ ‘സ്‌കോഡ വിഷന്‍ ഇനിന്റെ’ ആശയം പുറത്തിറക്കിയിരുന്നു, ഇത് ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനായി റാപ്പിഡ് 1.0 ലിറ്റര്‍ ടിഎസ്ഐ, കരോക്ക്, സൂപ്പര്‍ എഫ്എല്‍, കോഡിയാക് ടിഎസ്ഐ എന്നിവയും കമ്പനി പ്രദര്‍ശിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒക്ടാവിയ വിആര്‍എസും മെഗാ ഇവന്റില്‍ അവതരിപ്പിച്ചു. 36ലക്ഷം രൂപയാണ് എക്സ് ഷോറും വില.