സ്‌കോഡ ഓട്ടോ ഇന്ത്യയിൽ 100 കോടി മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: August 3, 2016

Skoda-Auto-India-Big

മുംബൈ : സ്‌കോഡ ഓട്ടോ വിപണി വികസനത്തിനു വേണ്ടി 100 കോടി രൂപ ഇന്ത്യയിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. പുതിയ നാല് മോഡലുകളും ഡീലർഷിപ്പ് ശൃംഖല മെച്ചപ്പെടുത്താനുമാണ് പുതിയ നിക്ഷേപം. നടപ്പു വർഷം 15,000 കാറുകൾ വിൽക്കാൻ ലക്ഷ്യമിടുന്ന കമ്പനി 2017 ൽ 20,000 കാറുകളുടെ വില്പനയാണ് ലക്ഷ്യമിടുന്നത്. 10-40 ലക്ഷം വിലനിലവാരത്തിലുള്ള കാറുകളാണ് സ്‌കോഡ ഇന്ത്യയിൽ വിൽക്കുന്നത്.

കസ്്റ്റമർ സർവീസ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നിന് മൈസ്‌കോഡ ആപ്പ് പുറത്തിറക്കും. ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ ആദ്യമായി കാർ സർവീസിന് നാല് വർഷത്തെ വാറന്റി നൽകാൻ ഒരുങ്ങുകയാണ് സ്‌കോഡ.