കൂടുതൽ ഷോറൂമുകളുമായി സ്‌കോഡ

Posted on: April 20, 2022

കൊച്ചി: ഉത്തരേന്ത്യയില്‍ സ്‌കോഡ ഇന്ത്യ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നു. 2019-ല്‍ ഈ മേഖലയിലെ ഷോറൂമുകളുടെ എണ്ണം 25 ആയിരുന്നെങ്കില്‍ നിലവില്‍ 104 ശതമാനം വര്‍ധിച്ച് 51 ആയി.

ഷോറും വിപുലീകരണത്തെത്തുടര്‍ന്ന് വില്പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 173 ശതമാനം വര്‍ധനവുണ്ടായതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു. ഈ വര്‍ഷം
ഉത്തരേന്ത്യയില 15 നഗരങ്ങളില്‍ കൂടി ഷോറൂമുകളാരംഭിക്കും.

അസര്‍, മൊറാദാബാദ്, വാരണസി, റൂര്‍ഖി എന്നിവ ഇതില്‍ പെടുന്നു. പുതിയ ഷോറൂമുകളെല്ലാം അത്യാധുനിക ശില്‍പ ചാതുരിയുടെ സഹായത്തോടെ വളരെ ആകര്‍ഷകമായാണ് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവില്‍ വിപണിയിലെത്തിച്ച സ്ലാവിയയ്ക്ക് പുറമെ കുഷാഖ്, കോഡിയാഖ് എന്നിവയും വില്‍പന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചതായി സാക് ഹോളിസ് പറഞ്ഞു.