ടാറ്റാ അല്‍ട്രോസിന് സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ്

Posted on: January 17, 2020

മുംബൈ : സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപി യുടെ 5 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കി ടാറ്റാ
അല്‍ട്രോസ്. ആദ്യമായാണ് ഇന്ത്യന്‍ നിര്‍മിത കാര്‍ ഹാച് ബാക് സെഗ്മെന്റില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയിലാണ് 5 സ്റ്റാര്‍ റേറ്റിംഗ്. കുട്ടികളുടെ സുരക്ഷയില്‍ അല്‍ട്രോസ് 3 സ്റ്റാര്‍ റേറ്റിംഗ് നേടി.

സുരക്ഷാ പരിശോധനയില്‍ ഇന്ത്യയില്‍ ആദ്യമായി 5 സ്റ്റാര്‍ നേടിയത് ടാറ്റാ യുടെ  നെക്‌സോണ്‍ ആണ്.

TAGS: Tata Altroz |