ഒന്നര ലക്ഷം വരെ ആനുകൂല്യങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: September 21, 2019

മുംബൈ : ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഫെസ്റ്റിവല്‍ ഓഫ് കാര്‍സ് ക്യാം പെയിനുമായി ടാറ്റാ മോട്ടോര്‍സ്. ടാറ്റ ഹെക്‌സ, നെക്‌സോണ്‍, ഹാരിയര്‍, ടിയാഗോസ ടിയാഗോ എന്ഡആര്‍ജി, ടിഗോര്‍ തുടങ്ങിയ എല്ലാ മോഡലുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകും.
എല്ലാ സെഗ് മെന്റുകളുടെയും ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്യാഷ് ആനുകൂല്യങ്ങള്‍ക്ക് പുറമെ, പുതിയ ടാറ്റ കാറിനായി പഴയ കാറുകള്‍ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി ഓഫറുകളും ഉണ്ട്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമായി പ്രത്യേക പദ്ധതികളുമുണ്ട്.

ടാറ്റാ മോട്ടോഴ്‌സ് ഒന്നിലധികം ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഈ ഉത്സവ സീസണില്‍ ഉല്‍പ്പന്നങ്ങള്‍ക്കായി 100 % ഓണ്‍ റോഡ്, ഫിനാന്‍സ്, കുറഞ്ഞ ഇഎംഐ ഫിനാന്‍സ് പാക്കേജുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

TAGS: Tata Motors |