ഹോണ്ട ദക്ഷിണേന്ത്യയിൽ 1.30 കോടി ഉപഭോക്താക്കളെ സ്വന്തമാക്കി റെക്കോഡ് കുറിച്ചു

Posted on: August 10, 2019

ബംഗലുരു : ദക്ഷിണേന്ത്യയിലെ   1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു. ഉപഭോക്തൃ വിശ്വാസം നേടുന്നതിൽ ബ്രാൻഡ് കഴിഞ്ഞ 19 വർഷത്തിനിടെ മൂന്നു മടങ്ങ് വേഗം കൈവരിച്ചു. 65 ലക്ഷം ഉപഭോക്താക്കളെ നേടാൻ 14 വർഷം എടുത്തെങ്കിൽ വെറും നാലു വർഷം കൊണ്ടാണ് ബാക്കിയുള്ള 65 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയത്.

ദക്ഷിണേന്ത്യ ഹോണ്ട ടൂ-വീലറിന്റെ ഏറ്റവും വലിയ വിപണിയാണെന്നും ഉപഭോക്താക്കളിലേക്ക് പെട്ടെന്ന് എത്തുന്നതിനായി ഏറ്റവും വലിയ ഫാക്ടറി കർണാടകയിലാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.