ടാറ്റാ മോട്ടോഴ്‌സ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

Posted on: June 26, 2019

മുംബൈ : കണക്റ്റിംഗ് ആസ്പിരേഷന്‍സ് എന്ന ആപ്തവാക്യം അതേപടി പ്രാവര്‍ത്തികമാക്കിക്കൊണ്ട് ടാറ്റാ മോട്ടോഴ്‌സ് നാലാമത് എഡിഷന്‍ ഗ്ലോബല്‍ ടെക് ഫെസ്റ്റ് ആന്‍ഡ് ഗ്ലോബല്‍ സ്‌കില്‍ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള വാണിജ്യ വാഹന സാങ്കേതിക വിദഗ്ധരുടെയും സേവന ഉപദേഷ്ടാക്കളുടെയും നൈപുണ്യവും അറിവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സംരംഭമാണിത്. ആഗോളതലത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 7400 സാങ്കേതിക വിദഗ്ധരും 3400 സേവന ഉപദേഷ്ടാക്കളും ഫെസ്റ്റില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള 801 ചാനല്‍ പങ്കാളികളും ആഗോളതലത്തില്‍ ആസിയാന്‍, എല്‍എടിഎഎം, സാര്‍ക്, എല്‍എച്ച്ഡി ആഫ്രിക്ക, ആര്‍എച്ച്ഡി ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ 28 രാജ്യങ്ങളില്‍ നിന്നുള്ള 500 പേരും ഉള്‍പ്പെടുന്നു.

 ചാമ്പ്യന്‍ഷിപ്പിലൂടെ, ടാറ്റാ മോട്ടോഴ്‌സും അവരുടെ വാണിജ്യ വാഹന ചാനല്‍ പങ്കാളികളുടെ സാങ്കേതിക വിദഗ്ധരും സേവന ഉപദേശകരും തമ്മിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയാണ് ടാറ്റാ  മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവരുടെ സാങ്കേതികവും ഉഈ ചാമ്പ്യന്‍ഷിപ്പിലൂടെ, ടാറ്റ മോട്ടോഴ്‌സും അവരുടെ വാണിജ്യ വാഹന ചാനല്‍ പങ്കാളികളുടെ സാങ്കേതിക വിദഗ്ധരും സേവന ഉപദേശകരും തമ്മിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. പദേശകവുമായ കഴിവുകള്‍ ആഘോഷിക്കുക, ഏറ്റവും പുതിയ സേവന സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ അനുവദിക്കുക, അതേ സമയം അവരുടെ പരിശീലന ആവശ്യങ്ങള്‍ മനസിലാക്കുക, ഉയര്‍ന്ന നിലവാരത്തിലുള്ള സേവന നിലവാരവും ഡെലിവറിയും ഉറപ്പാക്കുക എന്നിവയായിരുന്നു ഈ വര്‍ഷത്തെ പരിപാടി ലക്ഷ്യമിട്ടത്.

വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സ്‌കില്‍ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 2000 ഡോളര്‍, രണ്ടാം സ്ഥാനത്തിന് 1500 ഡോളര്‍, മൂന്നാം സ്ഥാനത്തിന് 1000 ഡോളര്‍ എന്നിങ്ങനെയും, ടെക് ഫെസ്റ്റില്‍ വിജയികളായവര്‍ക്ക് യഥാക്രമം 1700  ഡോളര്‍, 1200 ഡോളര്‍, 700ഡോളര്‍ എന്നിങ്ങനെയും പാരിതോഷികങ്ങള്‍ നല്‍കി.

വിദഗ്ധരായ മാനവ വിഭവശേഷിയുടെ, പ്രത്യേകിച്ച് സാങ്കേതിക വിദഗ്ധരുടെ അഭാവം മൂലം ഓട്ടോമോട്ടീവ് വ്യവസായത്തിന് വെല്ലുവിളി നേരിടുന്നുണ്ട് . വ്യവസായത്തിന്റെ രൂപാന്തരപ്പെടുന്ന സ്വഭാവത്തിനനുസരിച്ച്, സേവനവിഭാഗം കൂടി വികസിക്കുന്നത് അനിവാര്യമാണ്. വ്യവസായത്തിലെ നൈപുണ്യ വിടവ് നികത്തുക, പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം കൈകോര്‍ത്തുകൊണ്ട് അവരുടെ അറിവ് വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉത്തരവാദിത്തമുള്ള ഒരു കമ്പനി എന്ന നിലയില്‍, വ്യവസായത്തില്‍ നൈപുണ്യ വികസനവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ടാറ്റാ മോട്ടോഴ്‌സ്, സിവിബിയു, ഉപഭോക്തൃ സേവന വിഭാഗം ഗ്ലോബല്‍ മേധാവി ആര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.

TAGS: Tata Motors |