അപ്പോളോ എൻഡ്യുമാക്‌സ് എൽ സി വി ടയറുകൾ വിപണിയിൽ

Posted on: June 24, 2019

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് എൻഡ്യുമാക്‌സ് എൽടി, എൽ സി വി റേഡിയൽ ടയറുകൾ വിപണിയിൽ അവതരിപ്പിച്ചു. അപ്പോളോ ടയേഴ്‌സിന്റെ വഡോദര പ്ലാന്റിലാണ് പുതിയ ടയറുകൾ നിർമ്മിക്കുന്നത്. ചെന്നൈയിലെ ഗ്ലോബൽ ആർ & ഡി സെന്ററിലാണ് എൻഡ്യു മാക്‌സ് എൽ ടി ടയറുകൾ വികസിപ്പിച്ചത്.

എൻഡ്യുമാക്‌സ് എൽടി, മഹീന്ദ്ര ബൊലീറോ, മാക്‌സ് ട്രക്ക്, അശോക് ലേലാൻഡ് ദോസ്ത്, ദോസ്ത് പ്ലസ്, ടാറ്റാ സിനോൺ, യോധ തുടങ്ങിയ വാഹനങ്ങൾക്ക് അനുയോജ്യമാണ്.