ടാറ്റാ മോട്ടോഴ്‌സ് സർവീസ് കണക്ട് ആപ്ലിക്കേഷൻ പുറത്തിറക്കി

Posted on: June 5, 2019

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ ഔദ്യോഗിക സേവന ആപ്ലിക്കേഷനായ ടാറ്റാ മോട്ടോഴ്‌സ്  സര്‍വീസ് കണക്റ്റ് അവതരിപ്പിച്ചു.  പാസഞ്ചര്‍ വാഹന വിപണിയിലെ ഉപഭോക്താക്കളുടെ വില്‍പ്പനാനന്തര ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണ് പുതിയ പദ്ധതി. ഡിജിറ്റല്‍ സേവന മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പുതിയ ആപ്ലിക്കേഷൻ
അവതരിപ്പിച്ചത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ തന്നെ ലൈവ് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ ലഭ്യമാകും.

രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചേസിസ്, വാറന്റി, എ എം സി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. ഈ ആപ്ലിക്കേഷൻ ഉപഭോക്താക്കള്‍ക്ക് ഒരു ഓര്‍ഗനൈസറായും വര്‍ത്തിക്കുന്നുണ്ട്.  വാഹനത്തിന്റെ പ്രധാന രേഖകള്‍ സ്‌കാന്‍ ചെയ്ത് വളരെ എളുപ്പത്തില്‍ ഈ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാം. വാഹന ലോകത്തെ പുതിയ വാര്‍ത്തകള്‍, ഓഫറുകള്‍, സ്‌കീമുകള്‍, സര്‍വീസ് ക്യാമ്പുകള്‍, പുതിയ ഉത്പന്നങ്ങൾ
എന്നിവയെ പറ്റിയുള്ള വിവരങ്ങളും ആപ്ലിക്കേഷനില്‍ കൂടി ലഭ്യമാകും.

TAGS: Tata Motors |