വെഹിക്കിൾ ഡൈനാമിക് കൺട്രോൾ ടെക്‌നോളജിയുള്ള ഡാറ്റ്‌സൺ ഗോ, ഗോ പ്ലസ് കാറുകൾ വിപണിയിൽ

Posted on: June 3, 2019

കൊച്ചി : ഡാറ്റ്‌സണ്‍ ലോകോത്തര നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന് വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്‌നോളജിയുള്ള പുതിയ കാറുകള്‍ പുറത്തിറക്കി. സുരക്ഷയുടെ കാര്യത്തി വിട്ടുവീഴ്ചയില്ലാത്ത ഗോ, ഗോ പ്ലസ് എന്നീ രണ്ടു പുതിയ കാറുകളാണ് ഡാറ്റ്‌സണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിഡ് നീല നിറത്തി ഡാറ്റ്‌സണ്‍ ഗോ ലഭ്യമാകും.

വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്‌നോളജിയിലൂടെ വീ സ്പീഡ്, സ്റ്റിയറിങ് വീ പൊസിഷന്‍ എന്നിവ നിരീക്ഷിക്കാനും അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനും കഴിയും. കൂടാതെ പുതിയ ഗോ, ഗോ പ്ലസ് കാറുകളി ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയുമുണ്ട്. യാത്ര കൂടുത ആസ്വാദ്യകരമാക്കുന്നതിന് പുതിയ സംവിധാനങ്ങളോടു കൂടിയ മ്യൂസിക് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയിലൂടെ സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് റെക്കഗ്നിഷന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. നിസ്സാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍മാരി നിന്നും ഇന്ത്യയിലെവിടെയും ഗോ, ഗോ പ്ലസ് കാറുകള്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പുതിയ ഉ പ്പന്നങ്ങളുടെ കണ്ടെത്തലി ക്രിയാത്മകമായി ഉപയോഗിക്കുന്ന രീതിയാണ് ഡാറ്റ്‌സണ്‍ പിന്തുടരുന്നതെന്നും സുരക്ഷയ്ക്കും സ്റ്റൈലിനും, സൗകര്യത്തിനും പ്രാധാന്യം ന കുന്ന ഗോ, ഗോ പ്ലസ് കാറുകള്‍ വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ കാറോടിക്കാന്‍ കഴിയുമെന്നും നിസ്സാന്‍ ഇന്ത്യ സെയി സ് ആന്‍ഡ് കൊമേഴ്ഷ്യ ഡയറക്ടര്‍ ഹര്‍ദീപ് സിങ് ബ്രാര്‍ പറഞ്ഞു.

TAGS: Datsun |