09
Thursday
May 2024
May 2024
ഹ്യുണ്ടായ് വെന്യു വരുന്നു
Posted on: April 18, 2019
മുംബൈ : ഹ്യുണ്ടായിയുടെ കോംപാക്ടേ എസ് യു വി ആയ വെന്യു ഇന്ത്യയല് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് എസ് യുവി ആയ വെന്യു അടുത്ത മാസം 21 ന് വിപണിയിലിറക്കും. 1 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പ്രെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണുള്ളത്. 1 ലിറ്റര്‍ പ്രട്രോള്‍ പതിപ്പില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ സംവിധാനം കമ്പനി അവതരിപ്പിക്കുന്നു. 1 ലിറ്റര്‍ എന്ജിന് ടര്‍ബോ ചാര്‍ജര്‍ ഉള്ളതാണ്. 120 എച്ച്പി കരുത്തുണ്ട്. 1.2 ലീറ്റര്‍ പെട്രോളിന് 83 എച്ച്പിയും 1.4 ലീറ്റര്ഡീസലിന് 90 എച്ച്.പിയുമാണ് കരുത്ത്. 3.995 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീല്‍ബേസുമാണുള്ളത്. 33 പുതിയ കണക്ടിവിറ്റി ഫീച്ചറുകളാണ് വെന്യുവില്‍ ഉള്ളതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മേധാവി എസ്. എസ്. കിം പറഞ്ഞു.
TAGS: Hyundai-Car | Hyundai-Venue |
News in this Section