ഹ്യുണ്ടായ് കാറുകള്‍ക്ക് വില കൂട്ടുന്നു

Posted on: December 11, 2019

കൊച്ചി : രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ കമ്പനിയായ ഹ്യുണ്ടായ്, കാറുകള്‍ക്ക് വില കൂട്ടുന്നു. 2020 ജനുവരിയില്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.

വിലവര്‍ധനയുടെ തോത് എത്രത്തോളമായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ നിര്‍മാണച്ചെലവ് ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുകി, കിയ മോട്ടോഴ്‌സ് എന്നിവയും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. വൈകാതെ മറ്റു കമ്പനികളും വില വര്‍ധിപ്പിക്കും.

TAGS: Hyundai-Car |