ഹോണ്ട സി ബി 300 ആര്‍

Posted on: January 16, 2019

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോണ്ട സി ബി 300 ആര്‍ ഇന്ത്യയില്‍
അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലുടനീളം സി ബി 300 ആര്‍ ലഭ്യമാകും. 286 സി സി വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണിത്.  സി ബി 300 ആറിന് 286 സിസി ഡി ഒ എച്ച് സി നാലു വാല്‍വ് ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ട്യൂബുലാര്‍ പ്രസ്ഡ് സ്റ്റീല്‍ ഫ്രെയിം, സ്റ്റീല്‍ പ്ലേറ്റഡ് സ്വിംഗ്ആം, സിംഗിള്‍ റിയര്‍ ഷോക്ക്, 7 സ്റ്റെപ് അഡ്ജസ്റ്റബിള്‍ ഹാന്‍ഡില്‍ബാര്‍, 40 ഡിഗ്രി ടേണിംഗ് ആംഗിള്‍ റൈഡറിന് ഏതു ട്രാഫിക്കിലും കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു തുടങ്ങിയവയാണ് സവിശേഷതകള്‍.

ഇന്ത്യയില്‍ നിര്‍മ്മിച്ച സി ബി 300 ആര്‍ 2.5 ലക്ഷം രൂപയ്ക്കു (എക്‌സ്-ഷോറൂം വില) ലഭ്യമാകുമെന്നും ബുക്കിംഗ്‌ ആരംഭിച്ചു കഴിഞ്ഞെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

ഹോണ്ടയുടെ ടോപ് ക്ലാസ് ബൈക്കുകളിലുള്ള പുതിയ എക്‌സോസ്റ്റ് പൈപ്പുകളോടുകൂടിയ നിയോ സ്‌പോര്‍ട്ട്‌സ് കഫെ ഡി എന്‍ എ സ്റ്റൈല്‍ ഇതില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. 41 എംഎം ലൈറ്റ്‌വെയ്റ്റ് ഇന്‍വേര്‍ട്ടഡ് മുന്‍ഫോര്‍ക്ക് ഏതു സാഹചര്യത്തിലുള്ള റോഡിലും റൈഡിംഗ്‌ എളുപ്പമാക്കുന്നു. മാറ്റെ ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ടു നിറങ്ങളില്‍ സി ബി 300 ആര്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളം 5000 രൂപയ്ക്കു ബുക്ക് ചെയ്യാം.

 

TAGS: Honda | Honda CB 300 R |