03
Friday
May 2024
May 2024
ഫോക്സ്വാഗണ് കാറുകള്‍ക്ക് വില കൂടും
Posted on: December 8, 2018
പൂനെ : ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്സ് വാഗണ്‍ വില വര്‍ധന പ്രഖ്യാപിച്ചു. മൂന്നു ശതമാനം വരെയാണ് ഫോക്സ് വാഗണ്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങളെന്ന് കമ്പനി അറിയിച്ചു. ഹാച്ച് ബാക്കായ പോളോ മുതല്‍ പ്രീമിയം സെഡാനായ പസാറ്റ് വരെ ഫോക്സ്വാഗണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. 5.55 ലക്ഷം മുതല്‍ 32.99 ലക്ഷം രൂപ വരെയാണ് വില.
TAGS: Volkswagen Cars |
News in this Section