വോക്‌സ്‌വാഗൻ ഏഴ് ലക്ഷത്തിലേറെ കാറുകൾ തിരിച്ചുവിളിച്ചു

Posted on: July 10, 2017

ന്യൂഡൽഹി : വോക്‌സ്‌വാഗൻ ഗ്രൂപ്പ് ലോകവ്യാപകമായി 7,66,000 കാറുകൾ തിരിച്ചുവിളിച്ചു. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സംവിധാനത്തിലെ തകരാറുകളെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. സോഫ്റ്റ്‌വേർ അപ്‌ഡേറ്റു കൊണ്ട് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളുവെന്ന് വോക്‌സ്‌വാഗൻ വൃത്തങ്ങൾ അറിയിച്ചു.

വോക്‌സ്‌വാഗൻ, ഔഡി, സ്‌കോഡ ബ്രാൻഡുകളിൽ 2008-2010 കാലഘട്ടത്തിൽ നിർമ്മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ജർമ്മനിയിൽ മാത്രം 2.88 ലക്ഷം കാറുകളാണ് തിരിച്ചുവിളിച്ചത്. ഇന്ത്യയിൽ വിവിധ ബ്രാൻഡുകളിലായി 13 മോഡലുകളാണ് വോക്‌സ് വാഗൻ ഗ്രൂപ്പ് വിൽക്കുന്നത്.