ഫോക്‌സ്‌വാഗൺ ജിടിഐ ബുക്കിംഗ് തുടങ്ങി

Posted on: November 5, 2016

volkswagen-gti-big

കൊച്ചി :  ഫോക്‌സ്‌വാഗൺ ജിടിഐ ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് തുടങ്ങി. മൂന്ന് ഡോറുകളോടുകൂടിയ ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡലാണ് വിപണിയിലെത്തുന്നത്. 1.8 ലിറ്റർ 4 സിലിണ്ടർ ടിഎസ്‌ഐ എൻജിൻ 192 പിഎസിൽ 141 കിലോവാട്ട് കരുത്ത് പകരും.

സെവൻ സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ട്രാൻസ്മിഷൻ. 6 എയർബാഗുകൾ, എബിഎസ്, ഹിൽ-ഹോൾഡ്, ഇഎസ്പി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ജിടിഐ ലിമിറ്റഡ് എഡിഷനിലുള്ളത്. മുംബൈയിലെ വില (എക്‌സ്-ഷോറൂം ) 25.65 ലക്ഷം രൂപ.