ഫോക്‌സ്‌വാഗൺ മൂവാറ്റുപുഴ ഷോറൂം തുറന്നു

Posted on: October 26, 2017

കൊച്ചി : ഫോക്‌സ്‌വാഗൺന്റെ എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ഷോറും മൂവാറ്റുപുഴ കടാതിയിൽ ഫോക്‌സ്‌വാഗൺ സെയിൽസ് ഇന്ത്യ ഡയറക്ടർ സ്റ്റെഫൻ നാപ്പ് ഉദ്ഘാടനം ചെയ്തു.

സെയിൽസ്, സർവീസ്, സ്‌പെയർപാർട്‌സ് വിപണന സൗകര്യങ്ങളോടുകൂടിയ ഷോറും ഇവിഎം പാസഞ്ചർ കാർസിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് കാറുകൾ പ്രദർശിപ്പിക്കാനും 13 കാറുകൾ ഒരേ സമയം സർവീസ് ചെയ്യാനുമുള്ള സൗകര്യം ഷോറുമിലുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം ഫോക്‌സ്‌വാഗൺ ഷോറൂമുകളുടെ എണ്ണം 106 നഗരങ്ങളിലായി 126 ഷോറുമുകളായി.

കേരളം ഫോക്‌സ്‌വാഗന്റെ സുപ്രധാന വിപണിയെന്ന നിലയ്ക്കാണ് കൂടുതൽ ഷോറുമുകൾ ആരംഭിക്കുന്നതെന്ന് സ്റ്റെഫൻ നാപ്പ് പറഞ്ഞു. മികച്ച പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് ഷോറൂമിലെ സെയിൽസ്, സർവീസ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഈയിടെ വിപണിയലെത്തിച്ച പുതിയ പസാറ്റ്, ടിഗ്വാൻ, ജിടിഐ, അമിയോ എന്നീ മോഡലുകൾ ഇവിടെ ലഭ്യമാണ്.

ഇവിഎം പാസഞ്ചർ കാർസ് മാനേജിംഗ് ഡയറക്ടർ സാബു ജോണി, ഫോക്‌സ്‌വാഗൺ ഇന്ത്യ മാർക്കറ്റിംഗ് തലവൻ കമൽബസു, ഡീലർ വിഭാഗം തലവൻ പ്രിയേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.