ഹോണ്ട ഏഷ്യന്‍ ജേര്‍ണി

Posted on: November 3, 2018

മലേഷ്യ : ഹോണ്ട ഏഷ്യന്‍ ജേര്‍ണി 2018 ന് മലേഷ്യയില്‍ തുടക്കം കുറിച്ചു. ഹോണ്ട ബൈക്കുകള്‍ നവംബര്‍ 2 മുതല്‍ പെനിസുലര്‍ മലേഷ്യയില്‍ നിന്നും പുറപ്പെട്ട് നവംബര്‍ നാലിന് മലേഷ്യന്‍ മോട്ടോര്‍സൈക്കിള്‍ ഗ്രാന്റ് പ്രീക്‌സില്‍ സമാപിക്കും.

ഇന്ത്യ, ഇന്തോനേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ഹോണ്ട ഡീലര്‍മാര്‍ എന്നിവരടങ്ങുന്ന 60 പേരുടെ സംഘമാണ് ഹോണ്ട ഏഷ്യന്‍ ജേര്‍ണിയില്‍ പങ്കെടുക്കുന്നത്. ഗോള്‍ഡ് വിംഗ്, ആഫ്രിക്ക ട്വിന്‍, സിബി 1000 ആര്‍, സിബി 1100 എന്നീ വലിയ ബൈക്കുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. 490 കിലോമീറ്റാണ് ഇവര്‍ മൂന്ന് ദിവസം കൊണ്ട് സഞ്ചരിക്കുക.