30
Tuesday
April 2024
April 2024
ടിവിഎസ് റെനോൾട്ട് കേരള ; ഈ വർഷവും ഇന്ത്യയിൽ ഒന്നാമത്
Posted on: January 20, 2018
കൊച്ചി : ടിവിഎസ് റെനോൾട്ട് കേരള തുടർച്ചയായി അഞ്ചാം വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ റെനോൾട്ട് കാറുകൾ വിൽപന നടത്തി ഡയമണ്ട് ക്ലബ് മെമ്പർഷിപ്പ് നിലനിറുത്തി . ഏറ്റവും കൂടുതൽ റെനോൾട്ട് കാറുകളുടെ വിൽപന, മികച്ച വിൽപനാനന്തര സേവനം, ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡയമണ്ട് ക്ലബിലേയ്ക്ക് ഡീലർഷിപ്പിനെ തെരഞ്ഞെടുക്കുന്നത്.
സിംഗപ്പൂരിൽ സമാപിച്ച വാർഷിക സമ്മേളനത്തിൽ ടിവിഎസിനുവേണ്ടി സീനിയർ വൈസ്പ്രസിഡന്റ് തോമസ് സ്റ്റീഫൻ, സീനിയർ ജനറൽ മാനേജർ സുരേഷ് വെങ്കിട്ടരാമൻ എന്നിവർ ചേർന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സുമിത് സാഹ്നി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് റഫീൽ ട്രിഗർ എന്നിവരിൽ നിന്ന് ഡയമണ്ട് ക്ലബ് അവാർഡ് ഏറ്റുവാങ്ങി.
TAGS: Renault Cars | Renault India | TVS RENAULT |