28
Sunday
April 2024
April 2024
പോർഷെ സ്പോർട്സ് കാർ 911 ജിടി 3 വിപണിയിൽ
Posted on: October 15, 2017
മുംബൈ : ജർമ്മൻ കമ്പനി പോർഷെയുടെ പുതിയ സ്പോർട്സ് കാർ 911 ജിടി 3 ഇന്ത്യൻ വിപണിയിലെത്തി. ഈ വർഷം തുടക്കത്തിൽ നടന്ന ജനീവ മോട്ടോർഷോയിലായിരുന്നു ഈ മോഡലിന്റെ ആദ്യ അവതരണം. റോഡിൽ ഓടിക്കാവുന്ന റേസ് കാർ എന്നു വിശേഷിപ്പിക്കാം രണ്ട് സീറ്ററായ പോർഷെ 911 ജിടി 3യെ പോർഷെ സ്പോർട്സ് കാറിന്റെ നാല് ലിറ്റർ, ആറ് സിലിണ്ടർ, ബോക്സർ, പെട്രോൾ എൻജിന് 500 ബിഎച്ച്പി-640 എൻഎം ആണ് ശേഷി. ആറ് സ്പീഡ് മാന്വൽ, ഏഴ് സ്പീഡ് ഡബിൾ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വകഭേദങ്ങൾ ലഭ്യമാണ്.
ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 911 ജിടി 3യ്ക്ക് മണിക്കൂറിൽ 100 കിമീ വേഗമെടുക്കാൻ വെറും 3.4 സെക്കൻഡ് മതി. മണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗം. 911 ശ്രേണിയിലെ ഏറ്റവും ശക്തിയുള്ള മോഡലായ ജിടി 3 യുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 2.31 കോടി രൂപ.
TAGS: Porsche 911 GT3 |
Trending News