കേരളത്തിലെ ആദ്യ പോർഷെ 911 ജിടി3 ഡെലിവറി നൽകി

Posted on: April 12, 2018

കൊച്ചി : കേരളത്തിൽ വിൽക്കുന്ന ആദ്യ പോർഷെ 911 ജിടി3 ഡെലിവറി നൽകി. കൊച്ചി പോർഷെ സെന്ററിൽ നടന്ന ചടങ്ങിൽ പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടിയും പോർഷെ സെന്റർ മാനേജിംഗ് ഡയറക്ടർ സാബു ജോണി എന്നിവർ ചേർന്ന് ഉടമ ആഷിഖ് താഹിറിന് താക്കോൽ കൈമാറി.

500 ഹോഴ്‌സ് പവർ നാല് ലിറ്റർ 6 സിലിണ്ടർ എൻജിനാണ് പോർഷെ 911 ജിടി3യുടെ കരുത്ത്. നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 3.4 സെക്കൻഡ്. മണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗം. 2,37,93,000 രൂപയാണ് എക്‌സ്‌ഷോറൂം വില.