05
Sunday
May 2024
May 2024
പുതിയ ഉത്പന്ന നിരയുമായി വോക്സ്വാഗൻ
Posted on: February 26, 2017
കൊച്ചി : ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കുന്ന വോക്സ്വാഗൻ ജനപ്രിയ ആഗോള മോഡലുകളായ ടിഗ്വാനും പസാറ്ററും രാജ്യത്തവതരിപ്പിക്കുന്നു. യൂറോപ്പിലെ എസ്യുവി പ്രേമികളുടെ മനം കവർന്ന കാറാണ് ടിഗ്വാൻ. പുതിയ പസറ്റാണെങ്കിൽ ആഢംബരത്തിന്റെ മറു നാമമാണ്.
കഴിഞ്ഞവർഷം വിപണിയിലെത്തിച്ച അമിയോയ്ക്കും ഈയിടെ പുറത്തിറക്കിയ ജിടിഐയ്ക്കും ശേഷം ടിഗ്വാനും പസാറ്റും കൂടി വരുന്നതോടെ വോക്സ്വാഗൻ ഇന്ത്യയുടെ കരുത്ത് ഇനിയും വർധിക്കുമെന്ന് വോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ പറഞ്ഞു.
TAGS: Volkswagen |
News in this Section