ജാഗ്വർ എഫ്-പേസിന്റെ ഉദ്ഘാടനത്തിന് 18 മീറ്റർ ഉയരമുള്ള ദീപസ്തംഭം

Posted on: October 14, 2016

jaguar-f-pace-big

കൊച്ചി: പുതിയ ജാഗ്വർ എഫ്-പേസ് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുന്നതിനോട് അനുബന്ധിച്ച് ഒക്ടോബർ 20-ന് മുംബെയിൽ പതിനെട്ട് മീറ്റർ ഉയരത്തിലുള്ള ദീപസ്തംഭം സ്ഥാപിക്കുന്നു. അർസൻ കംബട്ട എന്ന പ്രശസ്ത ശിൽപി തീർത്തതാണ് ആധുനിക ബ്രിട്ടീഷ് വാസ്തുവിദ്യയിലുള്ള ആകർഷകമായ ദീപസ്തംഭം. 68.40 ലക്ഷം രൂപ മുതലാണ് ജാഗ്വർ എഫ്-പേസ് മോഡലുകളുടെ വില.

ഇന്ത്യൻ ഫോർമുല വൺ മോട്ടോർ റേസിംഗ് ചാമ്പ്യൻ നരേൻ കാർത്തികേയനാണ് ഉദ്ഘാടനച്ചടങ്ങിൽ എഫ്-പേസ് ആദ്യമായി ഡ്രൈവ് ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ ഗാനങ്ങൾ ആലപിക്കും. എഫ്-പേസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ഒക്ടോബർ ഇരുപതിന് രാത്രി 8.02 മുതൽ ലൈവായി www.jaguar.in വെബ്‌സൈറ്റിൽ കാണാം.