ഓൾ ന്യൂ ജാഗ്വാർ എക്‌സ് എഫ് വിപണിയിൽ

Posted on: September 22, 2016

jaguar-xf-2016-launching-bi

കൊച്ചി : ജാഗ്വർ ലാൻഡ് റോവറിന്റെ പ്രീമിയം ബിസിനസ് സെഡാൻ ജാഗ്വർ എക്‌സ് എഫിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജെഎൽആറിന്റെ നൂതനമായ ഇൻജീനിയം എൻജിനോടു കൂടി ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യത്തെ കാർ എന്ന ബഹുമതി ഇനി ഓൾ ന്യൂ എക്‌സ് എഫിനു സ്വന്തം.

ഏറ്റവും മികച്ച ഉത്പന്നങ്ങളും, സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ഓൾ ന്യൂ എക്‌സ്എഫ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു.

തികച്ചും പുതിയ ഡിസൈൻ ഫിലോസഫിയാണു ന്യൂ എക്‌സ് എഫിൽ പിൻതുടരുന്നത്. ജാഗ്വർ സിഗ്നേച്ചർ ജെ ബ്ലേസ് അഡാപ്റ്റീവ് എൽഇഡി ലാപുകളും, എഫ് ടൈപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രൂപപ്പെട്ട ഡബിൾ റൗണ്ടെൽ ടെയ്ൽ ലാമ്പുകളും എയ്‌റോ ഡൈനാമിക്ക് ഡിസൈനും സ്‌ട്രോംഗ് ലൈനുകളും ഓൾ ന്യൂ എക്‌സ് എഫിനു ചാരുതയേകുന്നു.

ജെഎൽആറിന്റെ ഇൻജീനിയം 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 132 കെവി പവർ ഒട്ട് പുട്ട് നൽകുന്നു. മികവാർന്ന പെർഫോമൻസും, റിഫൈൻമെന്റും കൂടാതെ ഓൾ അലുമിനിയം ശ്രേണിയിലുള്ള ജെഎൽആറിന്റെ ആദ്യത്തെ ഡീസൽ എൻജിൻ മികച്ച ഇന്ധന ക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഓൾ ന്യൂ എക്‌സ്എഫ് 4 സിലിണ്ടർ, 2.0 ലിറ്റർ ടർബോ പെട്രോൾ വേരിയന്റിലും ലഭ്യമാണ്.

ഇൻകൺട്രേൾ ടച്ച്, പ്രോ എന്നീ നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഓൾ ന്യൂ ജാഗ്വർ എക്‌സ് എഫിന്റെ പ്രത്യേകതയാണ്. ബ്രിട്ടീഷ് നിർമ്മിതമായ മെറിഡിയൻ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കർ, 825 വാട്ട് 17 സ്പീക്കർ എന്നീ ഓപഷനുകളിൽ ലഭ്യമാണ്. ട്രാക്ഷൻ കുറഞ്ഞ സന്ദർഭങ്ങളിൽ മികച്ച പെർഫോമൻസും ഉറപ്പുവരുത്താൻ ഓൾ ന്യൂ ജാഗ്വർ എക്‌സ് എഫിൽ ഓൾ സർഫസ് പ്രോഗ്രസ് കൺട്രോൾ ടെക്ക്‌നോളജി ഉൾപ്പെടുത്തിയിട്ടുണ്ട്. വില 49.50 ലക്ഷം മുതൽ