സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: July 14, 2016

Tata-Motors-monsoon-check-u

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് യാത്രാവാഹനങ്ങൾക്കായി സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതൽ ജൂലൈ 21 വരെയാണ് ക്യാമ്പ്. ഇന്ത്യയിലെ 285 നഗരങ്ങളിൽ 533 വർക്ക്‌ഷോപ്പുകളിലായി സംഘടിപ്പിക്കുന്ന സൗജന്യ ചെക്കപ്പ് ക്യാമ്പിൽ ടാറ്റാ മോട്ടോഴ്‌സിന്റെ ഒറിജിനൽ സ്‌പെയർ പാർട്ടുകൾ, പണിക്കൂലി എന്നിവയിൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

മികച്ച ഉപയോക്തൃ സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോഴ്‌സ് ഇരുപതിലധികം വിതരണക്കാരുമായി സഹകരിച്ച് ലൂബ്രിക്കന്റുകൾ, ആക്‌സെസറികൾ, മറ്റു വാല്യൂ ആഡഡ് സേവനങ്ങൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകുന്നു.

മൺസൂൺ ക്യാമ്പിൽ ടയർ, ലൂബ്രിക്കന്റുകൾ, സ്‌പെയർ പാർട്ടുകൾ എന്നിവയ്ക്കു കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൗജന്യ ടോപ്പ് വാഷ്, വാഹന ചെക്കപ്പ്, ബാറ്ററി മാറ്റിവയ്ക്കുന്നതിന് 1000 രൂപ വരെ കുറവ്, റോഡ്‌സൈഡ് അസിസ്റ്റൻസ് പോളിസിയിൽ പ്രത്യേക ഓഫറുകൾ എന്നിവയും സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പുകളിൽ ലഭ്യമാണ്.

തെരഞ്ഞെടുത്ത വർക്ക്‌ഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് ടാറ്റാ മോട്ടോഴ്‌സിന്റെ ടിയാഗോ, സെസ്റ്റ്, ബോൾട്ട് എന്നീ കാറുകൾ ടെസ്റ്റ്‌ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാറുകളുടെ സൗജന്യ വിലയിരുത്തൽ, മികച്ച എക്‌സ്‌ചേഞ്ച് ബോണസ്, തത്സമയ വായ്പ സൗകര്യങ്ങളും ലഭ്യമാണ്.