ടൊയോട്ട ഇന്നോവ ക്രിസ്റ്റ വിപണിയിൽ

Posted on: May 3, 2016

Toyota-Innova-Crysta-exteri

കൊച്ചി : ടൊയോട്ട ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തി. 13,83,677 രൂപ മുതൽ 20,77,930 രൂപ വരെയാണ് മുംബൈ എക്‌സ്‌ഷോറൂം വിലകൾ. ഇന്നോവ ക്രിസ്റ്റയുടെ വിവിധ മോഡലുകൾ മെയ് 13 മുതൽ ഡെലിവറി ലഭിച്ചു തുടങ്ങും. Zx, Vx, Gx, G എന്നിങ്ങനെ നാലു മോഡലുകളിലാണ് ക്രിസ്റ്റ എത്തുന്നത്. Zx, Gx മോഡലുകൾക്ക് ഓട്ടോമാറ്റിക്ക് പതിപ്പും ലഭ്യമാണ്. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടു കൂടിയ 2.8 ലിറ്റർ ഡീസൽ എൻജിനും, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടു കൂടിയ 2.4 ലിറ്റർ ഡീസൽ എൻജിനുമാണ് ഇന്നോവ ക്രിസ്റ്റ മോഡലുകളുടെ കരുത്ത്. 2.8 ലിറ്റർ 6 സ്പീഡ് ഓട്ടോമാറ്റിക്ക് മോഡലിന് 14.29 കിലോമീറ്ററും 2.4 ലിറ്റർ മാനുവൽ മോഡലിന് 15.10 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഇന്നോവ ക്രിസ്റ്റയുടെ എല്ലാ മോഡലുകളിലും 3 എയർബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുണ്ട്. Zx മോഡലിനാകട്ടെ ഇതിനു പുറമെ 7 എയർബാഗും വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.

Toyota-Innova-Crysta-Interiഗാർനെറ്റ് റെഡ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, അവാന്ത്-ഗാർഡ് ബ്രോൺസ്, സിൽവർ, ഗ്രേ, സൂപ്പർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ് ഇന്നോവ ക്രിസ്റ്റ. എക്കോ, പവർ മോഡുകൾ, ക്രൂയിസ് കൺട്രോൾ, പുതിയ ഗ്രിൽ, ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഫോഗ് ലാംപ്, അലോയ് വീലുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, ആബിയന്റ് ഇല്യൂമിനേഷൻ തുടങ്ങിയ നിരവധി സവിശേഷതകൾ ക്രിസ്റ്റയുടെ വിവിധ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.