ടാറ്റാ മോട്ടോഴ്‌സിൽ സൗജന്യ മെഗാ സർവീസ് ക്യാമ്പ്

Posted on: March 6, 2016

Tata-Motors-4th-Mega-Servic

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങൾക്ക് ഒട്ടേറെ സൗജന്യ ഓഫറുകളുമായി അഖിലേന്ത്യ തലത്തിൽ മെഗാ സർവീസ് ക്യാമ്പ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് 2016 മാർച്ച് 8 മുതൽ 14 വരെയാണ് സംഘടിപ്പിക്കുന്നത്. എല്ലാ ടാറ്റാ മോട്ടോഴ്‌സ് ഡീലർഷിപ്പുകളിലും അംഗീകൃത സർവീസ് സെന്ററുകളിലുമാണ് സൗജന്യ ചെക്കപ്പ് ക്യാമ്പ് ഒരുക്കുന്നത്.

സൗജന്യ സമ്പൂർണ്ണ വാഹനാരോഗ്യ പരിശോധനയ്ക്കും, ടോപ്പ് വാഷിങ്ങിനും പുറമെ, ആക്‌സസറികൾ, ഓയിൽ, ലൂബ്രിക്കന്റുകൾ, മറ്റു വാല്യു ആഡഡ് സർവീസുകൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടും മെഗാ സർവീസ് ക്യാമ്പിൽ ലഭിക്കുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ഒറിജിനൽ പാർട്ടുകൾക്കും, ലേബർ ചാർജിലും 20 ശതമാനം വരെ ഡിസ്‌കൗണ്ട് ക്യാമ്പിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വാല്യൂ കെയറിന് (ഗോൾഡ് എഎംസി) 699 രൂപ കിഴിവും പുതിയ ബാറ്ററിക്ക് 1000 രൂപ വരെ ഇളവും ടാറ്റാ മോട്ടോഴ്‌സ് ഈ മെഗാ സർവീസ് ക്യാമ്പിലൂടെ ലഭ്യമാക്കുന്നു.

ആകർഷകമായ ഇൻഷുറൻസ് റിന്യൂവൽ സൗകര്യം, റോഡ് സൈഡ് അസിസ്റ്റൻസ് സ്‌കീം തുടങ്ങി ഒട്ടനവധി പ്രത്യേക ഓഫറുകളും മെഗാ സർവീസ് ക്യാമ്പിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സ് ഒരുക്കുന്നുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8 ന് എല്ലാ വനിത ഉപഭോക്താക്കൾക്കും റോഡ് സൈഡ് അസിസ്റ്റൻസിന് 20 ശതമാനം ഡിസ്‌കൗണ്ടും ടാറ്റാ മോട്ടോഴ്‌സ് നൽകുന്നു.