ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വിലയുയർത്തി

Posted on: March 2, 2016

Tata-Motors-showroom-big

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വിലയുയർത്തി. നാനോ മുതൽ പ്രീമിയം ക്രോസ് ഓവറായ ആര്യ വരെയുള്ള വാഹനങ്ങളുടെ വിലയാണ് വർധിപ്പിച്ചത്. 2000 രൂപ മുതൽ 35,000 രൂപ വരെയാണ് വിലവർധന.

ബജറ്റിൽ ഡീസൽ വാഹനങ്ങൾക്ക് 2.5 ശതമാനവും പെട്രോൾ വാഹനങ്ങൾക്ക് 1 ശതമാനവും സെസ് ഏർപ്പെടുത്തിയതിനെ തുടർന്നാണ് വില വർധന. ഹ്യുണ്ടായിയും ഹോണ്ടയും നേരത്തെ വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്.