സിഗ്ന സീരീസുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: February 5, 2016

Tata-Motors-Signa-range-Big

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ സിഗ്ന റേഞ്ച് കൊമേഴ്‌സ്യൽ വാഹനങ്ങൾ വിപണിയിലേക്ക്. സിഗ്ന റേഞ്ചിലെ മൂന്നു മോഡലുകൾ- സിഗ്ന 4923 എസ് ട്രാക്ടർ, സിഗ്ന 3118 ടി മൾട്ടി ആക്‌സിൽ ട്രക്ക്, സിഗ്ന 2518 കെ ടിപ്പർ- സിയാം ഓട്ടോ എക്‌സ്‌പോ 2016-ൽ കമ്പനി അവതരിപ്പിച്ചു.

സിഗ്ന റേഞ്ചിന്റെ പരിഷ്‌കരിച്ച കാബിൻ ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് തികച്ചും അനുഗ്രഹമാവും. കൂടുതൽ വലിപ്പമുള്ള വിൻഡ് സ്‌ക്രീൻ, എയ്‌റോ ഡൈനാമിക് സിഗ്നേച്ചർ ഡിസൈനിൽ തീർത്ത മുൻഭാഗം, ടാറ്റാ ഫ്‌ലീറ്റ്മാൻ ഇൻ ബിൽറ്റ് ടെലിമാറ്റിക് സംവിധാനം എന്നിവയോടെ എത്തുന്ന സിഗ്ന സീരിസ് ഉടമകൾക്ക് തങ്ങളുടെ ഫ്‌ലീറ്റ് ഓപ്പറേഷനിൽ മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പു വരുത്തനാകും.

ഇതോടൊപ്പം ഉത്പാദനത്തിന് ചെറിയ അൾട്രാ 1518 മോഡലും ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ചു. മൂന്നുസീറ്റുകളും, സ്ലീപ്പർ ബെഡുമുള്ള കാബിനാണ് ഈ മോഡലിന്റ സവിശേഷത.