ഓട്ടോ എക്‌സ്‌പോയിൽ 4 പുതിയ മോഡലുകളുമായി ഫോക്‌സ്‌വാഗൻ

Posted on: February 4, 2016

Volkswagen-Passat-GTE-Launc

കൊച്ചി : ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പുതിയ നാല് കാറുകൾ ഫോക്‌സ്‌വാഗൻ അവതരിപ്പിച്ചു. അമിയോ, ടിഗ്വാൻ, പസാറ്റ് ജിറ്റിഇ, പോളോ ജിറ്റിഐ എന്നിവയാണ് ഫോക്‌സ്‌വാഗൻ പവിലയനിലെ പുതിയ മോഡലുകൾ. ട്വന്റിവൺ സെഞ്ച്വറി ബീറ്റിൽ, പോളോ, വെന്റോ എന്നിവയുടെ വിവിധ വേരിയന്റുകൾ എന്നിവയും പ്രദർശനത്തിലുണ്ട്.

ഇന്ത്യക്ക് മാത്രമായി രൂപകൽപന ചെയ്യപ്പെട്ട ചെറു സെഡാൻ അമിയോ ഫോക്‌സ്‌വാഗൻ ഇന്ത്യയ്ക്ക് പുതിയ കുതിപ്പ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിഗ്വാൻ മോഡുലാർ ട്രാൻസ്വേഴ്‌സ് മാട്രിക് (എംക്യൂബി) സാങ്കേതികതയിൽ അണിയിച്ചൊരുക്കിയ ഫോക്‌സ്‌വാഗന്റെ പ്രഥമ എസ്‌യുവിയാണ്. യൂറോപ്പിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ടിഗ്വാൻ ഇതുൽപ്പെടുന്ന വിഭാഗത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ്. ഈ രണ്ടാം തലമുറ ടിഗ്വാൻ മനോഹരവും സ്‌പോർട്ടിയുമാണ്. ഇതിന്റെ 2.0 ലിറ്റർ ടിഎസ്‌ഐ എൻജിൻ 132 കിലോവാട്ട്, 180 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്നു. 70-സ്പീഡ് ഡിഎസ്ജി ഗിയർ ബേക്‌സാണിതിനുള്ളത്. ഇയു 6 എമിഷൻ മാനദണ്ഡം പാലിക്കുന്ന എൻജിനാണ് ടിഗ്വാന്റേത്.

Volkswagen-Tiguan-Launch-Biഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിനുള്ള ഫോക്‌സ്‌വാഗന്റെ നയത്തിനനുസൃതമായി രൂപകൽപന ചെയ്യപ്പെട്ട പസാറ്റ് ജിറ്റിഇ ഇലക്ട്രിക് മോട്ടോറും ടിഎസ്‌ഐ എൻജിനും ഒത്തുചേർന്ന പ്ലാഗ്-ഇൻ ഹൈബ്രിഡ് കാറാണ്. 6- സ്പീഡ് ഡിഎസ്ജി ഗിയർ ബോക്‌സോടുകൂടിയ പസാറ്റ് ജിറ്റിഇയുടെ പെട്രോൾ-ഇലക്ട്രിക് പവർ ട്രെയിൻ സംയുക്തമായി 218 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്നു. 1.4 ലിറ്റർ ടിഎസ്‌ഐ എൻജിൻ 1.5 കിലോ വാട്ട് /156 പിഎസ് കരുത്തും ഇലക്ട്രിക് മോട്ടോർ 85 കിലോ വാട്ട്/ 116 പിഎസ് കരുത്തുമാണ് ലഭ്യമാക്കുന്നത്. അതേസമയം രണ്ടും ചേർന്നുള്ള ടോർക് 400 എൻഎം ആണ്. പസാറ്റ് എൻജിനും ഇയു6 എമിഷൻ മാനദണ്ഡം പാലിക്കുന്നു. ന്യൂജെറ്റ, ന്യൂപോളോ, ന്യൂവെന്റോ, ക്രോസ് പോളോ എന്നിവയും ഡൽഹി മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Volkswagen-Ameo-Autoexpo-Bi

വിപണി വിഹിതം വർധിപ്പിക്കുന്നതിൽ മാത്രമല്ല; ഗുണമേൻമ പുതുമ എന്നിവയിലെയും മുന്നേറ്റമാണ് ഫോക്‌സ്‌വാഗൻ ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്ന് കമ്പനി ബോർഡ് മെംബർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ജൂർഗൻ സ്റ്റാക്മാൻ പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് അമിയോ, ടിഗ്വാൻ, പുതിയ പസാറ്റ് എന്നിവ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ പസാറ്റ് നടപ്പ് ധനകാര്യവർഷം തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം ജർമൻ ബ്രാൻഡായി ഫോക്‌സ്‌വാഗനെ ഉയർത്തുന്നതിന്റെ ഭാഗമായാണ് സാങ്കേതികത്തികവുള്ള പുതിയ മോഡലുകളവതരിപ്പിക്കുന്നുണ്ടെന്ന് ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ അഭിപ്രായപ്പെട്ടു.