ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ 10 പുതിയ മോഡലുകളുമായി ഹോണ്ട

Posted on: January 27, 2016

Honda-Auto-expo-banner-Big

കൊച്ചി : ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ 10 പുതിയ മോഡലുകൾ അവതരിപ്പിക്കും. ഇവയിൽ 6 എണ്ണം താമസിയാതെ ഇന്ത്യൻ വിപണിയിലെത്തുന്നതാണ്. നാലെണ്ണം കൺസപ്റ്റ് മോഡലുകളാണ്.

ഹോണ്ട നവിയാണ് പുതിയ മോഡലുകളിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. യുവാക്കൾക്ക് ഏറെ ഇഷ്ടപ്പെടാൻ പോകുന്ന നവി ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പുതിയൊരു വിഭാഗത്തിന് തുടക്കം കുറിക്കും. സൂപ്പർ ബൈക്കായ ആർസി 213 വി ആണ് മറ്റൊന്ന്. സ്‌പോർട്‌സ് ഹൈബ്രിഡ് 3- വീലർ നിയോവിങ്ങും ഇവി- കബുമാണ് കൺസപ്റ്റ് മോഡലുകളിൽ എടുത്തു പറയേണ്ടത്. മറ്റ് രണ്ട് കൺസപ്റ്റ് മോഡലുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹോണ്ടയുടെ ബ്രാൻഡ് അംബാസഡർമാരായ അക്ഷയ്കുമാറും താപസി പന്നുവും ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ട പവിലിയനിൽ സന്നിഹിതരായിരിക്കും. കൂടാതെ ഹോണ്ടയുടെ ആനിമേഷൻ സൂപ്പർ സ്റ്റാറായ ഛോട്ടാ ഭീം പവിലിയൻ സന്ദർശിക്കുന്നവർക്ക് നേരമ്പോക്കുകളിലൂടെ റോഡ് സുരക്ഷയുടെ പാഠങ്ങൾ പറഞ്ഞു കൊടുക്കും. സിആർഎഫ് 50-ന്റെ സഹായത്തോടെ കുട്ടികൾ, വനിതകൾ എന്നിവരെ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിപ്പിക്കുകയും ചെയ്യും.