റിനോൾട്ട്-നിസാൻ ചെന്നൈ പ്ലാന്റിലെ ഉത്പാദനം 10 ലക്ഷം പിന്നിട്ടു

Posted on: January 9, 2016

Renault-Nissan-Plant-Big

ചെന്നൈ : റിനോൾട്ട് – നിസാൻ സഖ്യത്തിന്റെ ചെന്നൈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം 10 ലക്ഷം പിന്നിട്ടു. 10 ലക്ഷം തികച്ചു കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച നിസാൻ മൈക്ര പുറത്തിറങ്ങി. 2010 മാർച്ചിൽ 4500 കോടി രൂപ മുടക്കി സ്ഥാപിച്ച പ്ലാന്റിൽ ഇരു കമ്പനികളും ചേർന്ന് പിന്നീട് 1600 കോടി രൂപ കൂടി നിക്ഷേപിക്കുകയുണ്ടായി.

റിനോൾട്ട്, നിസാൻ, ഡാറ്റ്‌സൺ എന്നിവയുടേതായി 32 മോഡൽ കാറുകൾ ചെന്നൈ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. കയറ്റുമതി കൂടി ലക്ഷ്യമാക്കി സ്ഥാപിച്ച പ്ലാന്റിൽ നിന്ന് ഇതുവരെയായി 6 ലക്ഷത്തിലേറെ കാറുകൾ 106 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. 2010-ൽ വാർഷികോത്പാദനം 75,000 യൂണിറ്റുകളായിരുന്നത് ഇപ്പോൾ രണ്ട് ലക്ഷമായി വർധിച്ചു.