ടാറ്റാ സെസ്റ്റ് കേരളാ വിപണിയിൽ

Posted on: August 13, 2014

Tata-ZEST-B

ടാറ്റായുടെ പുതിയ കോംപാക്ട് സെഡാൻ – സെസ്റ്റ് കേരളത്തിൽ അവതരിപ്പിച്ചു. പെട്രോൾ റെവോട്രോൺ 1.2 ടി മോഡലിന് 4.80 ലക്ഷവും ഡീസൽ വേരിയന്റിന് 5.85 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

മൂന്നുവർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറന്റി, മൂന്നു വർഷം അല്ലെങ്കിൽ 45,000 കിലോമീറ്റർ വരെ വാർഷികസേവന കരാർ (എഎംസി) മൂന്നു വർഷത്തെ സൗജന്യ 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിങ്ങനെ 333 കോൺഫിഡൻസ് പദ്ധതിയും സെസ്റ്റിനൊപ്പം ടാറ്റാ അവതരിപ്പിച്ചു.

റെവോട്രോൺ 1.2 ടി എൻജിനാണ് സെസ്റ്റിനുള്ളത്. ടാറ്റാ മോട്ടോഴ്‌സിന്റെ ആദ്യ ടർബോചാർജ്ഡ് മൾട്ടിപോയിന്റ് ഫ്യൂവൽ ഇൻജക്ഷൻ (എംപിഎഫ്‌ഐ) പെട്രോൾ എൻജിനാണിത്. പുതിയതായി രൂപപ്പെടുത്തിയ എക്്‌സ് 1 പ്ലാറ്റ്‌ഫോമിൽ പൂനയിലെ പിംപ്രി, രഞ്ജൻഗാവ് എന്നിവിടങ്ങളിലാണ് സെസ്റ്റ് നിർമിക്കുന്നത്.

സെസ്റ്റ് ഡീസൽ മോഡലിൽ ആദ്യ എഫ്-ട്രോണിക് ടെക്‌നോളജിയും 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും (എഎംടി) ഓട്ടോമാറ്റിക്, സീക്വൻഷ്യൽ രീതിയിലുള്ള ഗിയർ മാറ്റവും ഉൾപ്പെടുന്ന 1.3 ലിറ്റർ ക്വാഡ്രാജെറ്റ് ഡീസൽ എൻജിനാണ്. ഇറ്റലിയിലെ മാഗ്നറ്റി മരേലിയുമായി സഹകരിച്ചാണ് ഇവ രൂപപ്പെടുത്തിയതെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത് യാദവ് പറഞ്ഞു.