ടാറ്റാ റെവോട്രോൺ ലാബ് ലുലു മാളിൽ

Posted on: August 13, 2014

TATA-REVOTRON-LAB-B

ടാറ്റാ മോട്ടോഴ്‌സിന്റെ റെവോട്രോൺ ലാബ് കൊച്ചി ലുലു മാളിൽ ആരംഭിച്ചു. ടാറ്റാ അവതരിപ്പിക്കുന്ന പുതിയ റെവോട്രോൺ എൻജിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായാണിത്. പുതിയ കാറുകളായ സെസ്റ്റ്, ബോൾട്ട് എന്നിവയിൽ റെവോട്രോൺ എൻജിനുകളായിരിക്കും ടാറ്റാ ഉപയോഗിക്കുക. ഇന്ത്യയിലെ ആദ്യത്തെ 1.2 ലിറ്റർ എംപിഎഫ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എൻജിനായ റെവോട്രോൺ 1.2ടി ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനാണ് റെവോട്രോൺ ലാബ്.

എൻജിന്റെ പ്രയോജനമെന്തെന്ന് തൊട്ടറിയാൻ സാധിക്കുന്ന രീതിയിൽ അത്യാധുനിക രൂപകൽപനയോടെയാണ് റെവോട്രോൺ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേകമായ സോണുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബൈനോറൽ സൗണ്ട് സോണിൽ റെവോട്രോണിന്റെ ശക്തിയും യാത്ര ചെയ്ത പോലുള്ള വിർച്വൽ ശബ്ദാനുഭവവും നേരിട്ടറിയാം. റോഡിൽ ഓടിക്കുന്നതുപോലെയുളള അനുഭവത്തിലൂടെ റെവോട്രോൺ എൻജിന്റെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകൾ തമ്മിലുള്ള വ്യത്യസ്തതയും ഡ്രൈവിംഗ് ആസ്വാദ്യതയും നേരിട്ടറിയാം.

1750-3500 ആർപിഎമ്മിൽ 90 പിഎസും 140 എൻഎം ടോർക്കും നൽകുന്ന ടർബോചാർജറോടു കൂടിയ സെസ്റ്റ് കാറിൽ യാത്ര ചെയ്യുന്ന അനുഭവം നൽകുന്ന 3ഡി ഗെയിമാണ് റെവോട്രോൺ ചലഞ്ച് ഗെയിം. ആപ്പിൾ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും. കൂടാതെ റെവോട്രോൺ മൈക്രോസൈറ്റിൽനിന്ന് ഓൺലൈനായും ഗെയിം കളിക്കാം. ഇന്ററാക്ടീവ് ടച്ച് ഗ്ലാസ് ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ 1.2 ലിറ്റർ എംപിഎഫ്‌ഐ ടർബോ ചാർജഡ്് പെട്രോൾ എൻജിനേക്കുറിച്ച് ഏറെ കാര്യങ്ങൾ മനസിലാക്കാനും അവസരമുണ്ട്.

റെവോട്രോൺ ലാബിൽ ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഉപയോഗിച്ച് നരേൻ കാർത്തികേയനൊപ്പമുള്ള വിർച്വൽ ചിത്രം എടുക്കാനാവും. ക്യാപ്ഷൻ സഹിതം ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. കൂടാതെ ഇന്ത്യയിലെമ്പാടുമായി 75 ഡീലർഷിപ്പുകളിൽ ടാറ്റ മോട്ടോഴ്‌സ് ഹൈടെക് റിവോട്രോൺ ഹോളോഗ്രാംസ് ഏർപ്പെടുത്തിയിട്ടുണ്ട്. നരേൻ കാർത്തികേയന്റെ വിർച്വൽ ചിത്രം ഉപയോക്താക്കളോട് സംസാരിക്കുകയും എൻജിന്റെ ആകർഷകമായ കാര്യങ്ങൾ വിശദമാക്കുകയും ചെയ്യും.

മികച്ച ഇന്ധന ക്ഷമതയും പവറും കൂട്ടിച്ചേർത്താണ് റെവോട്രോൺ 1.2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയെ മുന്നിൽകണ്ടുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സുഖം നൽകുന്നതിനൊപ്പം ഇന്ധനക്ഷമതയും ഉറപ്പുവരുത്തുന്ന മൾട്ടിഡ്രൈവ് മോഡുകൾ ഇവയിൽ ഒന്നാണ്. അഡ്വാൻസ്ഡ് എൻജിൻ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ഡിജിറ്റലായി വാഹനത്തിന്റെ പ്രകടനവും എമിഷനും നിയന്ത്രിക്കാൻ കഴിയും.

കമ്പസ്റ്റിയൻ, ബൂസ്റ്റിംഗ്, ഫ്രിക്ഷൻ, കാലിബ്രേഷൻ എന്നീ രംഗങ്ങളിലെ ആഗോള പ്രശസ്തരായ എവിഎൽ, ബോഷ്, ഹണിവെൽ, മാഹ്‌ലെ, ഐഎൻഎ എന്നിവരുടെ സഹകരണത്തോടെ ടാറ്റ രൂപപ്പെടുത്തിയതാണ് റിവോട്രോൺ 1.2ടി എൻജിൻ എന്ന് സൗത്ത് ആൻഡ് ഈസ്റ്റ് നാഷണൽ സെയിൽസ് ഹെഡ് ആഷിഷ് ധാർ പറഞ്ഞു.