ടൊയോട്ട ചൈനയിൽ 819,598 കാറുകൾ തിരിച്ചുവിളിച്ചു

Posted on: October 29, 2016

toyota-vios-china-big

ബീജിംഗ് : ടൊയോട്ട ചൈനയിൽ 819,598 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലമാണ് കാറുകൾ തിരിച്ചുവിളിച്ചത്. യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു.

2007 മെയ് ഒന്നിനും 2013 ഓഗസ്റ്റ് 29 നും മധ്യേ നിർമ്മിച്ച വയോസ്, കൊറോള, കൊറോള എക്‌സ്, യാരിസ് എന്നീ കാറുകളാണ് തിരിച്ചുവിളിച്ചത്. നവംബർ 30 മുതൽ ടൊയോട്ട ഡീലർഷിപ്പുകളിൽ കാറുകൾ സ്വീകരിക്കുമെന്ന് സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.