വോക്‌സ്‌വാഗൻ 1.9 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു

Posted on: June 4, 2016

Volkswagen-India-Pune-Plant

മുംബൈ : മലിനീകരണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വോക്‌സവാഗൻ ഇന്ത്യയിൽ 1.9 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. തിരിച്ചുവിളിക്കുന്ന കാറുകളിൽ ജൂലൈ മുതൽ പരിഷ്‌കരിച്ച എമിഷൻ സോഫ്റ്റ്‌വേറുകൾ ഇൻസ്റ്റാൾ ചെയ്യും.

ഇന്ത്യയിലെ മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് കമ്പനി യാതൊരുവിധത്തിലുള്ള നിയമനടപടികളും നേരിടുന്നില്ലെന്ന് വോക്‌സ്‌വാഗൻ വക്താവ് പറഞ്ഞു. ഭാരത് സ്റ്റേജ് 4 പ്രകാരമുള്ള മലിനീകരണ മാനദണ്ഡങ്ങൾ വോക്‌സ് വാഗൻ പാലിക്കുന്നുണ്ട്. കമ്പനി സ്വമേധയ പരിഷ്‌കരിച്ച എമിഷൻ സോഫ്റ്റ്‌വേറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണെന്നും വക്താവ് അറിയിച്ചു.