ടൊയോട്ട 1.43 ദശലക്ഷം ഹൈബ്രിഡ് കാറുകൾ തിരിച്ചുവിളിക്കുന്നു

Posted on: June 29, 2016

Toyota-Prius-2012-Big

ടോക്കിയോ : ടൊയോട്ട മോട്ടോർ കോർപറേഷൻ ലോകവ്യാപകമായി 1.43 ദശലക്ഷം ഹൈബ്രിഡ് കാറുകൾ തിരിച്ചുവിളിക്കുന്നു. പ്രിയൂസ്, ലെക്‌സസ് സിടി200 എച്ച് എന്നീ കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

2010-2012 കാലയളവിൽ നിർമ്മിച്ച കാറുകളാണ് എയർബാഗ് ഇൻഫ്‌ളേറ്ററിന്റെ തകരാറു പരിഹരിക്കാൻ തിരിച്ചുവിളിക്കുന്നത്. തിരിച്ചുവിളിക്കുന്നതിൽ 482,000 വും യുഎസിലാണ്.