നിർമ്മാണ മേഖലയ്ക്കായി ടാറ്റാ മോട്ടോഴ്‌സിന്റെ നാല് പുതിയ വാഹനങ്ങൾ

Posted on: November 28, 2015

Tata-Motors-@-EXCON-2015-Bi

കൊച്ചി : നിർമാണത്തിനും ഖനന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ടാറ്റായുടെ കൺസ്ട്രക്ക് ശ്രേണിയിലുള്ള നാല് പുതിയ വാഹനങ്ങൾ ബംഗലുരുവിൽ നടക്കുന്ന എക്‌സോൺ 2015-ൽ പ്രദർശിപ്പിച്ചു. ഏഷ്യയിലെ പ്രമുഖ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് എക്‌സിബിഷനാണ് എക്‌സോൺ. ടാറ്റാ പ്രൈമ 3138.കെ കോൾ ടിപ്പർ, ടാറ്റാ പ്രൈമ എൽഎക്‌സ് 2523.കെ, ടാറ്റ പ്രൈമ എൽഎക്‌സ് 3128.കെ എച്ച്ആർടി, ടാറ്റാ എസ്എകെ 1613 തുടങ്ങിയ വാഹനങ്ങളാണ് ടാറ്റാ മോട്ടോഴ്‌സ് പുതുതായി അവതരിപ്പിച്ചത്. കൂടാതെ കൺസ്ട്രക്ക് ശ്രേണിയിലെ ടാറ്റാ എൽപികെ 2518, ടാറ്റാ എൽപിടികെ 2518, ടാറ്റാ പ്രൈമ 3138.കെ എടി, ടാറ്റാ പ്രൈമ എൽഎക്‌സ് 3123കെ എന്നീ നാല് ടിപ്പറുകളും എക്‌സോണിൽ ടാറ്റാ പ്രദർശിപ്പിച്ചു.

ടിപ്പറുകൾ, ട്രാൻസിറ്റ് മിക്‌സറുകൾ, ട്രക്ക് മൗണ്ട്ഡ് ക്രെയ്‌നുകൾ, കോൺക്രീറ്റ് ബൂൺ പമ്പുകൾ എന്നിങ്ങനെ നിർമാണ ഖനന മേഖലകളിൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന വാഹനങ്ങളാണ് ടാറ്റായുടെ കൺസ്ട്രക്ക് ശ്രേണിയിലുള്ളത്. റോഡ് നിർമാണം, ജലസേചനം, കൽക്കരി, ഇരുമ്പ് അയിര് ഖനനം, തുറമുഖാവശ്യങ്ങൾ, കോൺക്രീറ്റ് മിക്‌സർ തുടങ്ങിയുള്ള നിരവധി ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് ടാറ്റായുടെ കൺസ്ട്രക്ക് ശ്രേണിയിലെ ടിപ്പറുകൾ. ഉപയോക്താക്കളുടെ വ്യവസായാവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപന ചെയ്തിരിക്കുന്ന കൺസ്ട്രക് ശ്രേണിയിലെ വാഹനങ്ങൾക്ക് കുറഞ്ഞ മെയ്ന്റൻസും കരുത്തുറ്റതും ഇന്ധന ക്ഷമതയുമുള്ള എൻജിനുകളുമാണ് നൽകിയിരിക്കുന്നത്.

Tata-Motors-Prima-Lx-2523-K

നാലു വർഷം അല്ലെങ്കിൽ നാലു ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ നാലായിരം മണിക്കൂർ എന്ന സ്റ്റാന്റേർഡ് വാറണ്ടിയും 1800 ലധികമുള്ള സെയിൽസ്, സർവീസ് ശൃംഖലയും ടാറ്റാ ജെനുവിൻ സ്‌പെയറുകൾക്കായി അറുപതിനായിരത്തിലധികം കേന്ദ്രങ്ങളും ഉപയോക്താക്കൾക്കായി ടാറ്റാ ഒരുക്കിയിട്ടുണ്ട്. നൂറിലധികം മൊബൈൽ വർക്ക്‌ഷോപ്പുകൾ, ആനുവൽ മെയ്ന്റൻസ് കോൺട്രാക്ട് പാക്കേജ്, ഇരുനൂറ്റിയമ്പതിലധികം ഓൺസൈറ്റ് കണ്ടെയ്‌നർ വർക്ക് ഷോപ്പുകൾ എന്നിവയ്‌ക്കൊപ്പം ടാറ്റ ഡിലൈറ്റ്, ടാറ്റാ എംപറർ എന്നീ ലോയൽറ്റി പരിപാടികളും ടാറ്റാ മോട്ടോഴ്‌സ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.