മെഗാ സർവീസ് ക്യാമ്പുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: November 17, 2015

Tata-Motors-Mega-Service-Ca

കൊച്ചി : ഇന്ത്യയൊട്ടാകെ സൗജന്യ മെഗാ സർവീസ് ക്യാമ്പുമായി ടാറ്റാ മോട്ടോഴ്‌സ്. നവംബർ 20 മുതൽ 26 വരെയാണ് ഒരാഴ്ചത്തെ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 287 നഗരങ്ങളിലായി എല്ലാ ടാറ്റാ മോട്ടോഴ്‌സ് ഡീലർഷിപ്പുകളിലും അംഗീകൃത സർവീസ് സെന്ററുകളിലുമാണ് ഈ സൗജന്യ ചെക്കപ്പ് ക്യാമ്പ് ഒരുക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന്, തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിലും ടാറ്റാ മോട്ടോഴ്‌സ് മെഗാ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ആക്‌സസറികൾ, ഓയിൽ, ലൂബ്രിക്കന്റുകൾ മറ്റു വാല്യു ആഡഡ് സർവീസുകൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഉപയോക്താക്കൾക്ക് സൗജന്യ ടോപ്പ് വാഷിങ്ങും സമ്പൂർണ്ണ വാഹനാരോഗ്യ പരിശോധനയ്ക്കുമുള്ള സൗകര്യവും മെഗാ സർവീസ് ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ടാറ്റാ മോട്ടോഴ്‌സിന്റെ ഒറിജിനൽ പാർട്ടുകൾക്കും ലേബർ ചാർജ് ഇനത്തിൽ 20 ശതമാനം വരെ ഡിസ്‌കൗണ്ടും എക്‌സ്‌റ്റെന്റഡ് വാറണ്ടി പോളിസിയിൽ 1,000 രൂപ ഇളവും ലഭിക്കുന്നു.

പുതിയ ബാറ്ററിക്ക് 1000 രൂപ വരെ ഇളവ്, ടാറ്റാ കാറുകൾക്ക് എക്‌സ്‌ചേഞ്ച് സൗകര്യം, റോഡ് സൈഡ് അസിസ്റ്റൻസ് റീട്ടെയിൽ പോളിസി, ആകർഷകമായ ഇൻഷുറൻസ് റിന്യൂവൽ സൗകര്യം തുടങ്ങി ഒട്ടനവധി പ്രത്യേക ഓഫറുകളും മെഗാ സർവീസ് ക്യാമ്പിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സ് ലഭ്യമാക്കുന്നു.

ടാറ്റായുടെ ഈ വർഷത്തെ മൂന്നാമത്തെ മെഗാ സർവീസ് ക്യാമ്പാണിത്. കഴിഞ്ഞ രണ്ടു ക്യാമ്പുകളിലും കമ്പനി 2.25 ലക്ഷത്തിലധികം കാറുകൾ സർവീസ് ചെയ്തിട്ടുണ്ട്.