അപ്പോളോ ജർമ്മനിയിലെ റിഫെൻകോമിനെ ഏറ്റെടുത്തു

Posted on: November 16, 2015

Reifencom-GmbH-Big

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് ജർമ്മനിയിലെ ഓൺലൈൻ ടയർവിതരണക്കാരായ റീഫെൻഡോട്ട്‌കോമിനെ (www.reifen.com/) ഏറ്റെടുത്തു. 45.6 മില്യൺ യൂറോയുടേതാണ് (301 കോടി രൂപ) ഇടപാട്.

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ റീഫെൻകോമിന് സാന്നിധ്യമുണ്ട്. പ്രതിവർഷം 6 ലക്ഷത്തിൽപ്പരം ഇടപാടുകാരും 37 സ്‌റ്റോറുകളും റിഫെൻകോമിനുണ്ട്.

ഏറ്റെടുക്കൽ യൂറോപ്യൻ രാജ്യങ്ങളിലെ ബിസിനസ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് അപ്പോളോ ടയേഴ്‌സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ പറഞ്ഞു. അപ്പോളോ, റെഡിസ്റ്റീൻ ബ്രാൻഡുകളുടെ വിപണിസാന്നിധ്യം ശക്തമാക്കാൻ റീഫെൻകോം ഉപകരിക്കും.